നെയ്യാറ്റിന്‍കര : ഡോ.വിന്‍സെന്റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടും വാത്സല്ല്യത്തോടും നയിച്ച പിതാവെന്ന് കെസിബിസി പ്രസിഡന്റ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. 29 കൊല്ലം അജപാലന ദൗത്യം നിര്‍വ്വഹിച്ച പിതാവ് ഇടയ ദൗത്യം നിര്‍വ്വഹിക്കുന്നവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇശ്ചാശക്തിയോടെ നെയ്യാറ്റിന്‍കര രൂപതയെ നയിച്ച ഇടയ ശ്രേഷ്ടനാണ് ഡോ.വിന്‍സെന്റ് സാമുവലെന്ന് മുഖ്യ സന്ദേശം നല്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോ, എംഎല്‍എമാരായ കെ ആല്സലന്, ജി സ്റ്റീഫന്‍, എം വിന്‍സെന്റ് , മുന്‍ ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസ്, മിനി ആന്റണി ഐഎഎസ്, മോണ്‍. ക്രിസ്തുദാസ് തോംസണ്‍, സിസ്റ്റര്‍ ബിനു പെരെര, പി ആര് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ ജീവിതം പശ്ചാത്തലമാക്കി നെയ്യാറ്റിന്‍കര രൂപത മീഡിയ മിനിസ്ട്രി പുറത്തിറക്കിയ മുന്തിരിത്തോപ്പിലെ കാര്യസ്ഥന് പുസ്തകം പ്രസിദ്ധീകരിച്ചു. ജൂബിലി കേക്ക് മുറിച്ചാണ് പരിപാടികള്‍ക്ക് സമാപനമായത്.

