കൊടുങ്ങല്ലൂർ: കോട്ടപ്പുറം കേരള ലാറ്റിൻ കത്തോലിക്ക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെയ്ത ദെ നോയൽ സംഗമവും
ക്രിസ്മസ് ആഘോഷവും നടത്തി.
കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രൂപതയിൽ സംഘടന 15 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക ഫീബെ ആദ്യ പതിപ്പ് മുൻ രൂപതാ ഡയറക്ടർ ഫാദർ ഫ്രാൻസൺ കുരിശിങ്കലിനും നൽകി പ്രകാശനം ചെയ്തു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ മത്സരാർത്ഥികളെയും , മുൻകാലസംഘടന ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. .
രൂപത പ്രസിഡൻറ് റാണി പ്രദീപ്, രൂപത ഡയറക്ടർ സി. സെററൻ, Kcbc വിമന്‍ കമ്മീഷൻ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, KLCWA സംസ്ഥാന ഡയറക്ടർ ഫാ. പോൾ, സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റലിന്റെ മൈക്കിൾ വൈസ് പ്രസിഡണ്ട് ഡോ ഗ്ലാഡീസ് ,ഡെയ്സി ബാബു ,ഷൈബി ജോസഫ്, കുഞ്ഞമ്മ, പ്രഷീല ബെന്നി അഡ്വക്കേറ്റ് അഞ്ജലി സൈറസ് എന്നിവർ സംസാരിച്ചു

