കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഫെഡറേഷൻ ഒഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫെറൻസിന്റെ പ്രഡിഡന്റുമായ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഉദ്ഘാടനം ചെയ്തു.
സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫൻ ആലത്തറ സന്നിഹിതനായിരുന്നു. ഇടവക വികാരി ഫാ. പോൾസൺ സിമേന്തി, സഹവികാരിമാരായ ഫാ. നിബിൻ കുര്യാക്കോസ്, ഫാ. സാവിയോ ആന്റണി, ഫാ. റിനോയ് സേവ്യർ, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വിക്ടർ ജോർജ്ജ്, ജനറൽ കൺവീനർ ജോൺസൺ ജേക്കബ്, കേന്ദ്ര സമിതി ലീഡർ അലക്സ് ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
പുതിയ ദേവാലയം നിർമിച്ചതിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് ഇതോടെ തുടക്കമായി. 25 വർഷങ്ങൾക്ക് മുമ്പ് പുതിയ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരിശേഷിപ്പ് സ്ഥാപിച്ചതും കർദിനാൾ ഫിലിപ്പ് നേരിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഇടവക വികാരിയായിരുന്ന മോൺ. ജോസ്ഥ് പടിയാരംപറമ്പിൽ അച്ചന്റെ പ്രയത്ന ഫലമായാണ് കലൂരിന് ഒരു പുതിയ ദേവാലയം 2001 നവംബർ മാസം 25-ാം തീയതി പണികഴിപ്പിച്ചത്. അന്നത്തെ വരാപ്പുഴ അതിരൂപത അധ്യക്ഷനായിരുന്ന ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവാണ് ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തിയത്. 2004-ൽ അഗസ്റ്റീനിയൻ സഭ ജനറൽ ആയിരുന്ന ലെയോ പാപ്പ ദേവാലയം സന്ദർശിക്കുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

