നെടുമങ്ങാട്: തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ഇടവക ചരിത്രം തയ്യാറാക്കി.
ശതാബ്ദി നിറവിൽ ആയിരുന്ന ഫാത്തിമ മാതാ ദൈവാലയ ചരിത്രം ഡിസംബർ 7 ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ വിനോദ് ജെയിംസ് ഇവക കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ, കോഡിനേറ്റർ ജയപ്രകാശ് അക്കൗണ്ടൻറ് അരുൺ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. മീഡിയ മിനിസ്ട്രി സെക്രട്ടറി വിജയനാഥിന്റെ ഉത്തരവാദിത്വത്തിലായിരുന്നു നൂറുവർഷത്തെ ചരിത്ര പുസ്തകം തയ്യാറാക്കിയത്.
സമിതി അംഗങ്ങളായ നിവ്യ സന്തോഷ് , ബിന്ദുകല, ജിബിൻ ജി പി, ആര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

