വിജയപുരം: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ ആഹ്വാനമനുസരിച്ചു വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ കേരള ലത്തീൻ ദിനം ആഘോഷിച്ചു.
വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ പതാക ഉയർത്തുകയും ലത്തീൻ ദിന സന്ദേശം നൽകുകയും ചെയ്തു.
എപ്പിസ്ക്കോപ്പൽ വികാരി മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ചാൻസലർ മോൺ.ജോസ് നവസ്, ശുശ്രൂഷ കോ – ഓർഡിനേറ്റർ ഫാ.വർഗീസ് കോട്ടക്കാട്ട്, ഹെൻറി ജോൺ എന്നിവർ പ്രസംഗിച്ചു.

