മെത്രാന്റെ വ്യക്തിഗത ചിഹ്നവും രൂപതയുടെ ചിഹ്നവും സംയോജിപ്പിച്ചാണ് സ്ഥാനിക ചിഹ്നം രൂപകല്പന ചെയ്യുന്നത്. ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിന്റെ സ്ഥാനികചിഹ്നത്തില്, ഷീല്‍ഡിന്റെ ഇടത്തുഭാഗം കൊച്ചി രൂപതയെ പ്രതിനിധാനം ചെയ്യുമ്പോള്‍, വലത്തുഭാഗം അദ്ദേഹത്തിന്റെ വ്യക്തിനിഷ്ഠമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഷീല്‍ഡിന്റെ മുകളില്‍ കാണുന്ന പച്ച നിറമുള്ള പൊന്തിഫിക്കല്‍ തൊപ്പിയും (ഗലേറോ) ഇരുവശങ്ങളിലും മൂന്നു വരികളിലായി കാണുന്ന ആറ് പച്ച തൊങ്ങലുകളും ദൈവപരിപാലനയാലുള്ള ജീവല്സമൃദ്ധിയെ സൂചിപ്പിക്കുന്നു.
കൂനന്‍കുരിശ്
ഒരു കാലത്ത് കേരളത്തിലുണ്ടായ പാഷണ്ഡതകള്ക്കും ശീശ്മകള്ക്കും എതിരേ നിലപാടെടുത്ത്, പത്രോസിന്റെ സിംഹാസനത്തോട് (ഇമവേലറൃമ ജലൃേശ) വിശ്വസ്തത പുലര്‍ത്തിയ കൊച്ചിയിലെ ദൈവജനത്തിന്റെ മഹാസാക്ഷ്യമായി മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ ഈ പുണ്യ അടയാളം തലയുയര്‍ത്തി നിലകൊള്ളുന്നു. വിശുദ്ധ കുരിശില്‍ ചാര്‍ത്തുന്ന ചുറ്റുവിളക്കും പൂമാലയും ഇവിടെ കാണാം. പൂമാല ക്രിസ്തുവിനോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുമ്പോള്‍ ലോകത്തിന്റെ പ്രകാശമാണ് ക്രിസ്തു എന്നു സൂചിപ്പിക്കുന്നതാണ് ചുറ്റുവിളക്ക്.
വിശുദ്ധ യാക്കോബിന്റെ ചിപ്പിതോട് (കക്ക)
നമ്മുടെ പൈതൃകത്തിന്റെ ഭാഗമായുള്ള സുവിശേഷ പ്രവര്‍ത്തനങ്ങളെയും ഭക്തിയെയും ഈ ചിഹ്നം വരച്ചുകാട്ടുന്നു. വിശുദ്ധ യാക്കോബ് അപ്പസ്തോലന്റെ മാധ്യസ്ഥ്യം പ്രാര്‍ഥിച്ച് ഈ പ്രദേശത്തിനായി നമ്മുടെ പൂര്‍വ്വികര്‍ ദൈവത്തിന്റെ സംരക്ഷണം നേടിയിരുന്നു. സാന്റിയാഗോ കുരിശ് അഥവാ ‘ക്രൂസ് എസ്പാഡാ’ വിശുദ്ധമായ സുവിശേഷ ദൗത്യത്തിനായി പ്രതിജ്ഞാബദ്ധരായ വിശ്വാസികളുടെ തീക്ഷ്ണതയെ അനുസ്മരിപ്പിക്കുന്നു. ചിപ്പിയുടെ വശങ്ങളിലേക്ക് പിരിഞ്ഞുപോകുന്ന വരകള്‍ രൂപതയില്‍ നിന്ന് ലോകത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് പലപ്പോഴായി യാത്രതിരിച്ച അനേകം മിഷനറിമാരെ സൂചിപ്പിക്കുന്നു. സാന്‍ ഡിയാഗോ എന്നുകൂടി അറിയപ്പെടുന്ന വിശുദ്ധ യാക്കോബ് പ്രത്യേക മധ്യസ്ഥനായി വണങ്ങപ്പെടുന്ന മുണ്ടംവേലിയാണ് ബിഷപ് ആന്റണി കാട്ടിപ്പറമ്പിലിന്റെ മാതൃഇടവക. മട്ടാഞ്ചേരിയും നസ്രത്തും ഉള്‍പ്പെടെയുള്ള കൊച്ചി പ്രദേശം മുഴുവനും ഈ വിശുദ്ധനോട് വലിയ ആത്മബന്ധം പുലര്‍ത്തുന്നുണ്ട്. വിശുദ്ധന്റെ തിരുനാളിന്റെ ഭാഗമായി നടക്കുന്ന വര്‍ണാഭമായ പ്രദക്ഷിണം ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
വിശുദ്ധ അന്തോണീസിന്റെ അപ്പം
പാദുവായിലെ വിശുദ്ധ അന്തോണീസാണ് ഈ മെത്രാന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍. പാവപ്പെട്ടവരോടും വിഷമിക്കുന്നവരോടുമുള്ള സ്നേഹത്തിന്റെയും ദയയുടെയും വളരെ പഴക്കമുള്ള പാരമ്പര്യത്തെയാണ് വിശുദ്ധ അന്തോണീസിന്റെ അപ്പം ഓര്‍മ്മിപ്പിക്കുന്നത്. ബിഷപ് ആന്റണിക്ക് സഭാശുശ്രൂഷയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഒരുപോലെ പ്രധാനമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു.
പ്രഥമ കത്തീഡ്രല്‍
ഇന്നത്തെ സാന്ത ക്രൂസ് കത്തീഡ്രല്‍ ബസിലിക്ക, 1505ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ചതും ഡച്ചുകാര്‍ പിന്നീട് തകര്ത്തുകളഞ്ഞതുമായ പഴയ കത്തീഡ്രലിന്റെ ഗംഭീരമായ നിര്‍മ്മിതിയുടെ സ്മരണ നിലനിര്‍ത്തുന്നു. ഡച്ചുകാര്‍ ഇതിനെ ‘ഭൂമിയിലെ സ്വര്‍ഗം’ (ഉലി ഒലാലഹ) എന്നു വിളിച്ചിരുന്നു. ഗോവയിലെ കത്തീഡ്രലിനുശേഷം ഇന്ത്യയില്‍ നിലനിന്നിരുന്ന ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളില്‍ ഒന്നായ ഇത്, ഈ രൂപതയുടെ ദൈര്‍ഘ്യമേറിയ ചരിത്രപാരമ്പര്യത്തെയും പരിശുദ്ധ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറിനെയും എടുത്തുകാണിക്കുന്നു.
നങ്കൂരവും തിരമാലകളും
കൊച്ചി തീരത്തെ കാറ്റും വേലിയേറ്റങ്ങളും ഇവിടത്തെ ഫ്രാന്‍സിസ്കന്‍ സന്ന്യാസിമാരുടെ പൈതൃകം പേറുന്നു. ഇവിടെ നങ്കൂരമിട്ട് തങ്ങളുടെ മിഷനറി ദൗത്യവും റോയല്‍ പാദ്രുവാദോ പാരമ്പര്യവും നമ്മുടെ മണ്ണില്‍ ഈ സന്ന്യാസിമാര്‍ സ്ഥാപിച്ചു. സഭയുടെ തീര്‍ത്ഥാടക മനോഭാവത്തെയും സാമൂഹികബന്ധങ്ങളെയും മെത്രാന്റെ സ്ഥാനികചിഹ്നത്തിലെ നങ്കൂരം എടുത്തുകാണിക്കുന്നു. മാത്രമല്ല, ഫോര്ട്ട്വൈപ്പിനിലെ പുരാതനമായ പള്ളിയില്‍ പ്രത്യാശയുടെ മാതാവ് (ചീമൈ ടലിവീൃമ റല ഋുെലൃമിരമ) എന്ന പേരില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തെയും നങ്കൂരം സൂചിപ്പിക്കുന്നു. പഴയ ബിഷപ്സ് ഹൗസ് ചരിത്രപ്രധാനമായ ഈ പള്ളിക്കു സമീപമായിരുന്നു. 1588ല്‍ ഒഎഫ്എം ഒബ്സര്വന്റ് സന്ന്യാസ സമൂഹത്തില്‍ നിന്നുള്ള കൊച്ചി ബിഷപ് ആന്ത്രെ ദെ സാന്താ മരിയയുടെ അഭിഷേകം നടന്നത് ഈ ദേവാലയത്തിലാണ്. പ്രത്യാശാമാതാവിന്റെ ഭക്തനായ മോണ്‍. ആന്റണിക്ക് ഈ പള്ളി ഒരു പ്രധാന ആത്മീയകേന്ദ്രമാണ്.