വിജയപുരം :വിജയപുരം രൂപത സംഘടിപ്പിച്ച സഭാ ചരിത്ര ക്വിസ്സ് മത്സരത്തിൽ 3000 ത്തോളം പേര് പങ്കടുത്തു .
ഇടനാട്, മലനാട് ,തീരപ്രദേശങ്ങളിലായി അഞ്ചു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രൂപതയിലെ 109 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത് .രൂപതയിലെ വികാരിമാർ മത്സരത്തിന് നേതൃത്വം നൽകിയതായി വിശ്വാസരൂപീകരണ കമ്മീഷൻ ഡയറക്റ്റർ ഫാ .വർഗ്ഗീസ് കോട്ടയ്ക്കാട്ട് അറിയിച്ചു .

