നാലാം ക്ലാസ് കുട്ടികളുടെ പ്രത്യാശയുടെ സംഗമം
പുനലൂർ :പുനലൂർ രൂപതയിലെ കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടി വരവ് പുനലൂർ ബിഷപ്പ് ഹൗസിൽ വച്ച് നടന്നു.
കുട്ടികളുടെ സംഗമം പുനലൂർ രൂപത അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
പുനലൂർ രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ് , രൂപത ചാൻസലർ ഡോ.റോയി ബി .സിംസൺ, എന്നിവർ സംഗമത്തിന് ആശംസകൾ അറിയിച്ചു.
സിസ്റ്റർ വിർജിൻ വിക്ടർ, സജീവ് ബി.വയലിൽ പത്തനാപുരം, എയ്ഞ്ചൽ,ആഗ്നസ് , ബ്രദർ അമൽ ബ്രദർ അജയ്
എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ , പൊറ്റമേൽ കടവ് സെൻറ് തോമസ് ചർച്ച് ,ആറന്മുള സെൻസബാസ്റ്റ്യൻ ചർച്ച് ഇടവകകളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കുട്ടികളുടെ സഗമത്തിന് രൂപതാ പ്രൊക്കുറേറ്റർ ഫാദർ അജീഷ് ക്ലീറ്റസ്, ഹൗസ് പ്രൊക്കുറേറ്റർ ഫാദർ ജെസ്റ്റിൻ സഖറിയ
സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി .
നാലാം ക്ലാസ് കുട്ടികളുടെ സഗമത്തിൽ വൈദീകർ, സന്യസ്തർ രൂപതയിലെ വിവിധ ഫെറോനാ ബിസി സി ആനിമേറ്റേഴ്സ് സിസ്റ്റേഴ്സ് , മാതാപിതാക്കൾ, മതാധ്യാപകർ എന്നിവർ പങ്കെടുത്തു.
ശുഭദർശൻ ഡയറക്ടർ ഫാദർ ക്രിസ്റ്റി ജോസഫ് നന്ദി പറഞ്ഞു .

