കൊച്ചി: കൊച്ചി രൂപതയുടെ പുതിയ ഇടയനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഡിസംബര്‍ 7ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അറിയിച്ചു. സിസിബിഐയുടേയും എഫ്എബിസിയുടേയും അധ്യക്ഷനായ ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയിലും സഹകാര്‍മികരായിരിക്കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്‍കും. വത്തിക്കാന്റെ ഇന്ത്യയുടെ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേലി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. കൊച്ചി രൂപതയുടെ 36 -ാമത് മെത്രാനാണ് മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍.
മെത്രാഭിഷേക കര്മ്മത്തിന് മുന്നൊരുക്കമായി പന്തല്‍കാല്‍നാട്ടു കര്‍മ്മം ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ബിഷപ് എമിരിത്യൂസ് ഡോ. ജോസഫ് കരിയില്‍ നിര്‍വ്വഹിച്ചു. മോണ്‍. ഷൈജുപരിയാത്തുശ്ശേരി, രൂപത ചാന്‍സിലര്‍ റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്, ഫാ. ജോസി കണ്ടനാട്ട്തറ, ലോറന്‍സ് കൂട്ടത്തിപറമ്പ്, കെ.എസ് സാബു, ക്രിസ്റ്റി ജോസഫ് കുറ്റിക്കാട്ട്, ഫാ. ടോമി ചമ്പക്കാട്ട്, ഫാ. മാക്സണ്‍ കുറ്റിക്കാട്ട്, ഫാ. ആന്റണി കുഴിവേലി എന്നിവര്‍ സംസാരിച്ചു.
(ചിത്രങ്ങള്‍- മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍.
2) മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള പന്തല്നാട്ടു കര്‍മം ഫോര്‍ട്ട്കൊച്ചി പരേഡ്ഗ്രൗണ്ടില്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ നിര്‍വഹിക്കുന്നു )

