കൊച്ചി : കൊച്ചി രൂപതയുടെ 36 -ാമത് ബിഷപ്പ് മോൺ. ആൻ്റണി കാട്ടിപ്പറമ്പിലിൻ്റെ മെത്രാഭിഷേക കർമ്മത്തിന് മുന്നൊരുക്കമായി പന്തൽകാൽനാട്ടു കർമ്മം ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ എമിരിത്യൂസ് ബിഷപ്പ് ജോസഫ് കരിയിൽ നിർവ്വഹിച്ചു.
മോൺ ഷൈജുപരിയാത്തുശ്ശേരി രൂപത ചാൻസിലർ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട്, റവ. ഫാദർ ജോസി കണ്ടനാട്ട്തറ, ലോറൻസ് കൂട്ടത്തിപറമ്പ്, കെ എസ് സാബു, ക്രിസ്റ്റി ജോസഫ് കുറ്റിക്കാട്ട്, റവ ഫാദർ ടോമി ചമ്പക്കാട്ട്, റവ ഫാദർ മാക്സൺ കുറ്റിക്കാട്ട്, റവ ഫാദർ ആന്റണി കുഴിവേലി എന്നിവർ സംസാരിച്ചു.

