ദുബായ്: KRLCC ദുബായിയുടെ ആഭിമുഖ്യത്തിൽ നവംബർ 23-ന് “ലാറ്റിൻ ഡേ 2025” ഞായർ ആചരിച്ചു. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ സമൂഹബലിക്ക് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
സതേൺ അറേബ്യ അപ്പോസ്തോലിക് വികാരിയറ്റിലെ വികാർ ജനറൽ
ഫാ. പീറ്റർ, ഇടവക വികാരി ഫാ. ലെനി ജെ. കൊന്നുള്ളി, മലയാളം കമ്മ്യൂണിറ്റിയുടെ ഡയറക്ടർ .ഫാ. വര്‍ഗീസ് കോഴിപ്പാടൻ, മറ്റ് വൈദീകരും സഹകാര്‍ മ്മികരായിരുന്നു.
“വാക് ഇൻ ഫെയ്ത്ത് ” എന്ന ആപ്തവാക്യത്തോടെ ആയിരുന്നു ഈ വർഷത്തെ
ലാറ്റിൻ ഡേ 2025 ആഘോഷിച്ചത്.
ദിവ്യബലിക്കുശേഷം ദുബായ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടത്തപ്പെട്ടു. പ്രശസ്ത ഗായകൻ വിബിൻ സേവ്യറിന്റെ നേതൃത്വത്തിൽ സംഗീത നിശയും നടത്തപ്പെട്ടു.
KRLCC ദുബായ് പ്രസിഡന്റ് കെ. മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ജോസഫ് ഫെർണാണ്ടൊ എന്നിവർ പ്രവർത്തനങ്ങൾക്ക്
നേതൃത്വം വഹിച്ചു

