മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോളിന് എവർട്ടണ് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഗോളിനാണ് എവർട്ടൺ വിജയിച്ചത്.
കൈർനൻ ഡ്യൂസ്ബറി-ഹാളാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
ഈ വിജയത്തോടെ എവർട്ടണ് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് എവർട്ടൺ.

