കൊച്ചി: സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും ഇന്ത്യയുടെ ദ്വീതീയ് അപ്പസ്തോലനുമായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ തിരുന്നാൾ ദിനമായ ഡിസംബർ 3 ന്, ശേഷം വരുന്ന ഞായറാഴ്ച അതായത് ഡിസംബർ 7 ലത്തീൻ സഭയുടെ നയ രൂപീകരണ് ഏകോപനസമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ, ലത്തീൻ കത്തോലിക്കാദിനമായി സാഘോഷം കൊണ്ടാടുന്നു.
ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം 2025 നവംബർ 30-ാം തീയതി ഞായറാഴ്ച ദിവ്യബലിയോടനുബന്ധിച്ച് വായിക്കുകയോ ഉള്ളടക്കം വിശദീകരിക്കുകയോ ചെയ്യേണം എന്നും ലത്തീൻ സഭയുടെ കാര്യാലയത്തിൽ നിന്നും നിർദ്ദേശം ഉണ്ട്.
ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 7-ാം തീയതി എല്ലാ ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും കെആർഎൽസിസി പതാക ഉയർത്തുകയും കേരള ലത്തീൻ സഭയ്ക്കുവേണ്ടി പ്രത്യേകപ്രാർത്ഥനകൾ നടത്തുകയും ചെയ്യണം എന്നും ആവശ്യപ്പെടുന്നു.
ഡിസംബർ 9-ാം തീയതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്, നടക്കുന്നതിനാലും ഡിസംബർ 13-ാം തീയതി കെസിബിസിയുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുനന സാഹചര്യത്തിലും ലത്തീൻ കത്തോലിക്കാ ദിന്ത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ പരിപാടികൾ ക്രമീകരിക്കുന്നില്ല എന്നും KRLCC ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ അറിയിക്കുന്നു.

