വരാപ്പുഴ : സഭാ-സമുദായത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും ചരിത്രം ഉറവിടങ്ങളുടെ വ്യക്തതയോടെ എഴുതി സംരക്ഷിക്കേണ്ടത് വരും തലമുറയിൽ ചരിത്രബോധം വളർത്താൻ അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.
ചരിത്രം എഴുതുന്നതിലും സംരക്ഷിക്കുന്നതിലും ഡോ.ചാൾസ് ഡയസ് എക്സ് എം പി അനുഷ്ഠിക്കുന്ന സേവനങ്ങൾ മഹത്തരവും സ്തുത്യർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CHAI) ദേശീയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ചാൾസ് ഡയസ് എക്സ് എം പിക്ക് കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ നല്കിയ ആദരവു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ മെത്രാനും കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടറുമായ ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ മുൻ ദേശീയ പ്രസിഡൻ്റ് പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് അലക്സ് വടക്കുംതല ഡോ.ചാൾസ് ഡയസിന് മെമെൻ്റോ നല്കി ആദരിച്ചു. കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക്സ് ലിമിറ്റഡ് (KEPIP) ചെയർമാൻ സാബു ജോർജ് പൊന്നാട അണിയിച്ചു.
ഹെറിറ്റേജ് കമ്മീഷൻ കോട്ടപ്പുറം രൂപത ഡയറക്ടർ സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ, ആശീർഭവൻ ഡയറക്ടർ ഫാ. ഡോ. വിൻസൻ്റ് വാര്യത്ത്, ആൽബേർട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി മാനേജർ ഫാ. ആൻ്റണി അറയ്ക്കൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയിൽ, സെൻ്റ് ആൽബർട്ട്സ് കോളെജ് അസി. പ്രൊഫസർ വിജയ് കണ്ണിക്കൽ, ഡോ. സൈമൺ കൂമ്പെയിൽ, അഡ്വ. ക്രിസ്റ്റഫർ വലൻ്റൈൻ, ജോസ് ക്രിസ്റ്റഫർ, ലൂയീസ് തണ്ണിക്കോട്ട്, മാർഷൽ ഫ്രാങ്ക്, മാത്തച്ചൻ അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. ചാൾസ് ഡയസ് മറുപടി പ്രസംഗം നടത്തി.
ഡോ.ഗ്രിഗറി പോൾ കെ.ജെ.ജനറൽ സെക്രട്ടറി

