കൊച്ചി: ചരിത്ര സത്യങ്ങൾ എത്രനാൾ മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് കണ്ണൂർ രൂപതാ മെത്രാനും കേരള ലത്തീൻ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ബിഷപ് അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. ചരിത്ര രചനയെ സംബന്ധിച്ച് വ്യത്യസ്ഥമായ വ്യാഖ്യാനങ്ങൾ ഉണ്ടാകാമെങ്കിലും, ആധികാരികമായ രേഖകളുടെ പിൻബലത്തോടെ ഉറവിടങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അവ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ്റെ ഈ ടേമിലെ മൂന്നാം പുസ്തകം, മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ സിറ്റിസി രചിച്ച് പ്രണത ബുക്സ് പ്രസിദ്ധീകരിച്ച “നവോത്ഥാനത്തിൻ്റെ നേരവകാശികൾ” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 നവംബർ 8-ന് എറണാകുളത്തു കൂടിയ ഹെറിറ്റേജ് കമ്മീഷൻ രൂപതാ ഡയറക്ടർമാരുടെ യോഗത്തിൽ വച്ച് കോട്ടപ്പുറം രൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ സിസ്റ്റർ ഡോ. മേരി അൻ്റോണിയോയ്ക്കു നല്കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറിയും ഹെറിറ്റേജ് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറിയുമായ ഡോ. ഗ്രിഗറി പോൾ, കെഎൽസിഎച്ച്എ സെക്രട്ടറിയും ഹെറിറ്റേജ് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറിയുമായ മാത്തച്ചൻ അറയ്ക്കൽ, കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡൻ്റും കെഎൽസിഎച്ച്എ വൈസ് പ്രസിഡൻ്റുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, CHAI ദേശീയ പ്രസിഡൻ്റും കെഎൽസിഎച്ച്എ പ്രസിഡൻ്റുമായ ഡോ. ചാൾസ് ഡയസ് എക്സ് എം പി, ഹെറിറ്റേജ് കമ്മീഷൻ ഹെറിറ്റേജ് കമ്മീഷൻ കൊല്ലം രൂപതാ ഡയറക്ടർ റവ.ഫാ. റൊമാൻസ് ആൻ്റണി, ഹെറിറ്റേജ് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി ഫാ. ഡോ. ജോൺ ബോസ്കോ, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറിയും വിജയപുരം രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി മാനേജരുമായ ഫാ. ഡോ. ആൻ്റണി ജോർജ് പാട്ടപ്പറമ്പിൽ, ഹെറിറ്റേജ് കമ്മീഷൻ വരാപ്പുഴ അതിരൂപത പ്രതിനിധി റവ.ഫാ.ജോൺ ക്രിസ്റ്റഫർ, ഹെറിറ്റേജ് കമ്മീഷൻ ആലപ്പുഴ രൂപത പ്രതിനിധി അഡ്വ. എഡ്വേർഡ്, ഹെറിറ്റേജ് കമ്മീഷൻ തിരുവനന്തപുരം അതിരൂപത പ്രതിനിധിയും തിരുവനന്തപുരം അതിരൂപത പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറിയുമായ ഇഗ്നേഷ്യസ് തോമസ്, ഹെറിറ്റേജ് കമ്മീഷൻ വരാപ്പുഴ അതിരൂപത അംഗവും ജീവനാദം മാർക്കറ്റിങ് മാനേജരുമായ സിബി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
പള്ളിക്കൊപ്പം പള്ളിക്കൂടം കല്പന ആരുടേത്? അത് പുറപ്പെടുവിച്ചത് എന്ന്? അതിൽ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ റോൾ എന്തായിരുന്നു?, നാല്പതു മണി ആരാധന, പിടിയരി സമ്പ്രദായം തുടങ്ങിയവയുടെ ഉത്ഭവം എങ്ങനെ? സിറ്റിസി, സിഎംസി എന്നീ സന്യാസിനീസഭകളുടെ മാതാവായ ടിഒസിഡി (നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭ) സ്ഥാപിച്ചതാര്?, മദർ ഏലീശ്വയ്ക്കും സഹസന്യാസിനികൾക്കും പനമ്പുമഠം വിട്ടൊഴിയേണ്ടി വന്നത് എന്തുകൊണ്ട്? തുടങ്ങി ആർച്ചുബിഷപ് ബർണർദീൻ ബച്ചിനെല്ലി, മദർ ഏലീശ്വ എന്നിവരുടെ ജീവിതരേഖയിൽ നിന്നും ഉറവിടങ്ങളുടെ ഉത്ഭവശേഖരത്തിലൂടെ കണ്ടെത്തിയ ആധികാരികമായ വിവരങ്ങൾ മാലോകർക്കു വെളിപ്പെടുത്തുന്ന ഈ പുസ്തകം വായിക്കുവാനും പ്രചരിപ്പിക്കുവാനും സഭാ-സമുദായസ്നേഹികളോടും ചരിത്രസ്നേഹികളോടും ജനറൽ സെക്രട്ടറി അഭ്യർഥിച്ചു.
250 രൂപ വിലയുള്ള പുസ്തകം 2025 നവംബർ അവസാനം വരെ തപാൽ ചാർജ് (50രൂപയോളം) ഉൾപ്പെടെ 250രൂപയ്ക്ക് ലഭിക്കുന്നതാണ്. കോപ്പികൾക്കായി ജന. സെക്രട്ടറി ഡോ. ഗ്രിഗറി പോൾ (9446501081), മാത്തച്ചൻ അറയ്ക്കൽ (9895587461), ഇഗ്നേഷ്യസ് തോമസ് (9446326183) ഇവരിൽ ആർക്കെങ്കിലും GPay ചെയ്ത് മേൽവിലാസം അയച്ചുകൊടുക്കുകയോ, KLCHA Account No. 42820361712, SBI Palarivattom IFSC:SBIN0070403 എന്ന അക്കൗണ്ടിൽ പണമടച്ച് മേൽവിലാസം ജന.സെക്രട്ടറിയെ അറിയിക്കുകയോ ചെയ്യണമെന്നും ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ കെ.ജെ അറിയിച്ചു.

