കൊച്ചി : ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. നാളത്തെ തിരുക്കർമ്മങ്ങൾക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അതിന്റെ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. തിരുക്കർമ്മങ്ങളുടെ മുഖ്യ കാർമ്മികനായ പേപ്പൽ പ്രതിനിധി മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ സ്വീകരിച്ചു.
തിരുകർമ്മങ്ങൾക്ക്, ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കുന്നതിനായി സിടിസി സന്യാസിനികളും ഓസിഡി വൈദികരും ബ്രദേഴ്സും, ഉൾപ്പെടെയുളള 100 അംഗ ഗായകസംഘത്തിൻ്റ പരിശീലനം പൂർത്തിയായി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ജർമൻ ഭാഷകളിലാണ് ഗാനങ്ങൾ, ആലപിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ റെക്സ് ഐസക്കിൻ്റ നേതൃത്വത്തിലാണ് ഗാനശുശ്രൂഷ നടത്തപ്പെടുന്നത്.
വിൽസൺ കെ.എസ് ക്സ് ആണ് ഓർകസ്ട്രാ. ഷെവലിയർ ഡോ. പ്രിമുസ് പെരിഞ്ചേരി, സിന്ധുപീറ്റർ മുള്ളൂർ എന്നിവർ രചിചച ഏലീശ്വാമ്മയുടെ 2 പുതിയ ഗാനങ്ങൾ, ഗായകസംഘം ആലപിക്കും. എൽഡ്രിജ് ഐസക്, സിസ്റ്റർ മിൽഡ സി.റ്റി. സി എന്നിവരാണ് പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത്.

