കൊച്ചി : ധന്യ മദർ എലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ വരുന്ന പേപ്പൽ പ്രതിനിധി മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ സ്വീകരിച്ചു.
സിറ്റിസി മദർ ജനറൽ സി.ഷഹില ,വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ.സ്റ്റാൻലി മാതിരപ്പള്ളി,സാബു ജോർജ്,റോക്കി എട്ടുരുത്തിൽ,ബെന്നി പാപ്പച്ചൻ,ജോർജ് നാനാട്ട്,ഫാ യേശുദാസ് പഴമ്പിള്ളി,സി. സൂസി കിണറ്റിങ്കൽ എന്നിവരും ഒപ്പം .

