മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യത്തിനെതിരെ ബിജെപി. ജമിമയെ ഒരു വർഗീയ വാദിയായും, ജമിമ മതപരിവർത്തനം നടത്തുന്നതായും, വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും ആണ് ബിജെപി നേതാക്കളും അണികളും മുന്നോട്ട് വന്നിരിക്കുന്നത്.
ജമിമയുടെ നേട്ടത്തെ കുറിച്ചുള്ള വാർത്തകൾ ഉള്ളിടത്തെല്ലാം ഏറ്റവും മോശം കമന്റുകളുമായി ജമിമയെ വേട്ടയാടുകയാണ്. വചനപ്രഘോഷണം നടത്തിയെന്ന പേരിൽ മുംബൈയിലെ ജിമ്ഖാന ക്ളബ്ബിൽ നിന്നും ജമിമയെ പുറത്താക്കിയിരുന്നു.
തുടർന്നാണ് ബിജെപി നേതാവ് കസ്തൂരി ശങ്കറിന്റെ വിവാദ പ്രസ്താവന വരുന്നത്. ആരെങ്കിലും ജയ് ശ്രീറാം എന്നോ ഹരഹര മഹാദേവ എന്നോ പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചോദിച്ചു കൊണ്ടാണ് കസ്തൂരി ശങ്കർ ജമിമയെ വിമർശിച്ചത്.
ഓരോരുത്തരും അവരവരുടെ വിശ്വാസം പ്രഖ്യാപിക്കുന്നത് അവരുടെ സ്വാതന്ത്ര്യം ആണെങ്കിലും സങ്കികൾക്ക് ജമിമയുടെ ക്രിസ്തു സാക്ഷ്യം പിടിച്ചിട്ടില്ല. പ്രധിഷേധങ്ങൾക്ക് നടുവിലും തന്റെ വിശ്വാസം സധൈര്യം പ്രഖ്യാപിച്ചുകൊണ്ടാണ് ജമിമ മുന്നോട്ട് പോകുന്നത്.
വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺവേട്ടയും പുരുഷ, വനിതാ ടൂർണമെന്റുകളിലായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യമായി 300-ലധികം റൺസ് വേട്ടയും നടന്ന മത്സരത്തില്‍ ചുക്കാന്‍ പിടിച്ച ജെമിമ റോഡ്രിഗസ് കളിയ്ക്കു പിന്നാലേ തന്റെ ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുകയായിരിന്നു.
ചരിത്ര വിജയത്തോടുള്ള അവളുടെ പ്രതികരണത്തിനായി ലോകം കാത്തിരുന്നപ്പോൾ, റോഡ്രിഗസ് അവളുടെ നന്ദി സ്വർഗത്തിലേക്ക് തിരിയ്ക്കുകയായിരിന്നു.“ആദ്യമായി ഞാന്‍ യേശുവിന് നന്ദി പറയുന്നു, കാരണം എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയില്ലായിരിന്നു. ഇന്ന് അവിടുന്ന് എന്നെ നയിച്ചുവെന്ന് എനിക്കറിയാം”- ഗാലറിയിലും ടെലിവിഷന്‍ ചാനലുകളിലും കാഴ്ചക്കാരായിട്ടുള്ള കോടിക്കണകണക്കിന് ആളുകളെ സാക്ഷിയാക്കി ജെമിമ പറഞ്ഞ ആദ്യ വാചകം ഇതായിരിന്നു.
ഇന്നിംഗ്സിലുടനീളം നടത്തിയ പ്രകടനത്തെ ഐസിസി പ്രതിനിധി അഭിനന്ദിക്കുകയും ചോദ്യങ്ങള്‍ ആരായുകയും ചെയ്തപ്പോഴും കണ്ണീരോടെ ജെമിമ തന്റെ വിശ്വാസം ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയായിരിന്നു.

