കൊച്ചി : എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസര്‍ രചിച്ച ‘പെണ്‍വിളക്ക്, മദര്‍ ഏലീശ്വയുടെ ജീവിതം’ എന്ന കൃതി വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.
സെന്റ് സേവ്യേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രൊവിൻഷ്യാളുമായ സിസ്റ്റര്‍ പേഴ്സി സിടിസി ആദ്യപ്രതി ഏറ്റുവാങ്ങി. മദര്‍ ഏലീശ്വയുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മനോഹരമായ കൃതി എന്നാണ് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടത്.

