നെയ്യാറ്റിൻകര : കിളിയൂർ ഉണ്ണിമിശിഖാ ദൈവലയത്തിൽ റാലിയോടുകൂടി ആരംഭിച്ചു. നിഡ്സ് പ്രസിഡൻ്റ് വെരി റവ.മോൺ. ജി.ക്രിസ്തുദാസ് ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിഡ്സ് ഉണ്ടൻകോട് മേഖല കോ- ഓഡിനേറ്റർ ഫാ. എം.കെ. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡ്സ് പ്രസിഡൻ്റ് വെരി റവ.മോൺ. ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, ഉണ്ടൻകോട് ഫെറോന വികാരി ഫാ. ജോസഫ് അനിൽ, കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ക്ലീറ്റസ്, പ്രോജക്ട് ഓഫീസർ ശ്രീ. മൈക്കിൾ, കോൾപിംഗ് കോ- ഓഡിനേറ്റർ ശ്രീമതി സുലേഖ മേബിൾ, ആനിമേറ്റർ ശ്രീമതി പുഷ്പലത, കിളിയൂർ നിഡ്സ് യൂണിറ്റ് സെക്രട്ടറി ശ്രീ.വിൽസൻ എന്നിവർ സംസാരിച്ചു. 7 മേഖലകളിൽ പ്രവർത്തിക്കുന്ന കോൾപിംഗ് സംഘങ്ങളിലെ ഭാരവാഹികൾ പങ്കെടുത്തു.

