സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീല്‍ രൂപതയില്‍ 3 വൈദീകരെ ബിഷപ്പ് ഡോ.സെല്വരാജന് ഡി. മോണ്‍സിഞ്ഞോർ പദവിയിലേക്ക് ഉയര്‍ത്തി. നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ.ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രൂപതയുടെ മൈനർ സെമിനാരി റെക്ടറായിരുന്ന റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ രൂപതയുടെ പുതിയ വികാരി ജനറലാവും. ചെട്ടിക്കുന്ന് തിരുഹൃദയ ദൈവാലയാംഗമാണ് അദ്ദേഹം. നെടുമങ്ങാട് റീജിയന് കോ-ഓഡിനേറ്ററായിരുന്ന വിതുര ഡിവൈൻ പ്രൊവിഡൻസ് ദൈവാലയാംഗമായ മോണ്‍. റൂഫസ് പയസലിനാണ് പുതിയ ശുശ്രൂഷ കോ- ഓഡിനേറ്റര്‍.
പാലപ്പൂർ വിശുദ്ധ കുരിശിന്റെ ദൈവാലയാംഗമായ റവ.ഡോ.ജോണി കെ. ലോറന്‍സിനെയാണ് രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് സ്കൂളുകളുടെയും മാനേജര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. രൂപതയുടെ ചാന്‍സിലറായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയാംഗമായ റവ. ഡോ.ജോസ് റാഫേലാണ് പുതിയ ജൂഡിഷ്യല്‍ വികാറും നെടുമങ്ങാട് റിജന്‍-കോ ഓഡിനേറ്ററും.
രൂപതയുടെ പുതിയ ചാന്‍സിലറായി ഫാ. അനുരാജ് നിയമിതനായി. ഡോ.അലോഷ്യസ് സത്യനേശനാണ് പുതിയ സെമിനാരി റെക്ടര്‍. സെമിനാരി ഫ്രീഫെക്ട് ആയിരുന്ന ഫാ.ജിനു റോസ് വൈസ് റെക്ടറായും കട്ടക്കോട് ഇടവക സഹവികാരിയായിരുന്ന ഫാ.അനു ചന്ദ്രനെ സെമിനാരി ഫ്രീഫെക്ടായും ബിഷപ്പ് സെൽവരാജൻ ഡി. നിയമിച്ചു.
കൂടാതെ, ഫാ.അനിൽ കുമാർ എസ്.എം. ക്ലെർജി ആൻഡ് റിലീജിയസ് ഡയറക്ടറായും റവ.ഡോ. രാജാദാസ് പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടറായും ഫാ.ക്രിസ്റ്റഫർ നിഡ്സ് ഡയറക്ടറായും രാഹുൽ ബി. ആന്റോ വിദ്യാഭ്യാസ ശുശൂഷ സമിതി ഡയറക്ടറായും ഫാ.ബെനഡിക്ട് ജി. ഡേവിഡ് അൽമായ ശുശ്രൂഷ ഡയറക്ടറായും നിയമിതനായി.
ഫാ. റോബിൻ സി. പീറ്ററാണ് ലോഗോസ് പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടർ. രൂപതയുടെ മറ്റ് പ്രധാനപ്പെട്ട കൗൺസിലുകളായ എപ്പിസ്കോപ്പൽ കൗൺസിൽ, കോളേജ് ഓഫ് കൺസൾട്ടേഴ്സ്, ലാറ്റിൻ കാത്തലിക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എന്നിവയും രൂപീകരിച്ചിട്ടുണ്ട്.

