മുംബൈ : മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ ‘തു മാസാ കിനാരാ’ എന്ന സിനിമയിലെ ‘മാസാതു കിനാരാ’ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വര്‍ഷങ്ങളായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കുടിയായ ക്രിസ്റ്റസ് സ്റ്റീഫന്‍ സംഗീതം നല്കിയ ഗാനമാണ് ഇപ്പോള്‍ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുള്ളത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.
ഗാനരചന സമൃദ്ധി പാണ്ടെയാണ്. സംഗീത നിർമ്മാണം നിർവഹിച്ചത് മണി അയ്യർ.സംഗീത മേൽനോട്ടം സന്തോഷ് നായർ.മിക്സിംഗ് & മാസ്റ്ററിംഗ്: ബിജിൻ മാത്യു സ്റ്റുഡിയോ: വിസ്മയ ഇൻസ്പയർ സോൺ മുംബൈ. മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” നിർമ്മിക്കുന്ന ചിത്രമാണ് ‘തു മാത്സാ കിനാരാ’.
ഈ മാസം 31ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യത്.
സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’.

