വചനവഴി / ജെയ്സണ്‍ ടി. ജോണ്‍
സിസേറിയന് ശസ്ത്രക്രിയക്കിടെ തലയ്ക്കു മുറിവേറ്റ ശിശുവായിരുന്നു പെറ്റ്സൺ ഡിക്രൂസ് ഡിക്രൂസ്. കണ്ണു തുറക്കും മുമ്പേ ലഭിച്ച ആഘാതത്തിന്റെ കുറവുകള്‍ ശരീരത്തില്‍ പേറിയാണ് പെറ്റ്സൺ ഡിക്രൂസ് തന്റെ സമ്പൂര്‍ണ ബൈബിള്‍ പകര്പ്പെഴുത്ത് സഫലീകരിച്ചത്. തന്റേതല്ലാത്ത കാരണത്താല്‍ വന്ന കുറവുകളെ ഇച്ഛാശക്തികൊണ്ട് മറികടക്കാന്‍ തീരുമാനിച്ചതോടെ, ദൈവം മകന് തുണയായെന്ന് അമ്മ ക്രിസ്റ്റീന വിശ്വസിച്ചു. നാലാം ക്ലാസിനപ്പുറം പഠിക്കാന്‍ ശേഷിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പെറ്റ്സ ഇംഗ്ലീഷ്, മലയാളം, അക്ഷരമാലയും വ്യാകരണവും ഹൃദിസ്ഥമാക്കി. പ്ലസ് ടു പാസായി ജോലിയും നേടി.
‘അദ്ഭുതം എന്നുു വിശേഷിപ്പിക്കാവുന്ന ഒരു മഹത്തായ പരിശ്രമത്തിനാണ് നമ്മള് ഇന്നു സാക്ഷികളാവുന്നത്’ എറണാകുളം മഞ്ഞുമ്മല്‍ മഞ്ചാടിപറമ്പില്‍ പെറ്റ്സ ഡിക്രൂസിനെ ആദരിച്ച ചടങ്ങില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്മാന് ബിഷപ് ജെയിംസ് ആനാപറമ്പില്‍ ഉദ്ബോധിപ്പിച്ചതാണീ വാക്കുകള്‍.
സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ മാറ്റിയെഴുതി അതിശയകരമായ ഒരു ദിവ്യ ദൗത്യം പൂര്‍ത്തിയാക്കിയ അഭിമാനത്തിലാണ് പെറ്റ്സൺ ഡിക്രൂസ്. പരേതനായ പോള്‍സണ്‍ ഡിക്രൂസിന്റെയും ക്രിസ്റ്റീന പെനി ഡിക്രൂസിന്റെയും മകനായ പെറ്റ്സൺ ഡിക്രൂസ് രണ്ടു വര്‍ഷത്തിലധികം സമയമെടുത്താണ് പഴയ, പുതിയ നിയമങ്ങള്‍ മുഴുവനായുള്ള സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയ്യെഴുത്തു പ്രതി തയ്യാറാക്കിയത്. വിശുദ്ധ ഗ്രന്ഥം പകര്ത്തിയെഴുതുന്നവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിഞ്ഞതാണ് പെറ്റ്സണ്‍ പ്രചോദനമായത്. ബൈബിളിലെ ഏതാനും പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതുന്നതിനു പകരം, മുഴുവന്‍ ബൈബിളും സ്വന്തം കയ്യക്ഷരത്തില്‍ എഴുതാനുള്ള താല്പര്യം മകന് പ്രകടമാക്കുകയായിരുന്നുവെന്ന് അമ്മ ക്രിസ്റ്റീന പറയുന്നു.
സിസേറിയന് ശസ്ത്രക്രിയക്കിടെ തലയ്ക്കു മുറിവേറ്റ ശിശുവായിരുന്നു പെറ്റ്സ. കണ്ണു തുറക്കും മുമ്പേ ഭൂമി സമ്മനിച്ച ആഘാതത്തിന്റെ കുറവുകള്‍ ശരീരത്തില്‍ പേറിയാണ് പെറ്റ്സൺ ഡിക്രൂസ് തന്റെ ബൈബിള്‍ പകര്പ്പെഴുത്ത് സഫലീകരിച്ചത്. തന്റേതല്ലാത്ത കാരണത്താല്‍ വന്ന കുറവുകളെ ഇച്ഛാശക്തികൊണ്ട് മറികടക്കാന്‍ തീരുമാനിച്ചതോടെ, ദൈവം മകന് തുണയായെന്നും അമ്മ ക്രിസ്റ്റീന വിശ്വസിച്ചു. നാലാം ക്ലാസിനപ്പുറം പഠിക്കാന്‍ ശേഷിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പെറ്റ്സൺ ഡിക്രൂസ് ഇംഗ്ലീഷ്, മലയാളം, അക്ഷരമാലയും വ്യാകരണവും ഹൃദിസ്ഥമാക്കി. പ്ലസ് ടു പാസായി ജോലിയും നേടി.

കൊവിഡ് കാലത്ത് ജോലിക്കുപോകാന്‍ കഴിയാതിരുന്നതോടെ, ദൈവത്തിനായി കൂടുതല്‍ സമയം മാറ്റിവയ്ക്കണമെന്ന് പെറ്റ്സ തീരുമാനിച്ചു. വീട്ടുകാരുമായി ചേര്‍ുള്ള ആലോചനയിലാണ് ബൈബിള്‍ സ്വന്തം കൈപ്പടയിലെഴുതാന് താല്പര്യമുണ്ടെന്ന് ഈ യുവാവ് അറിയിച്ചതും പ്രാര്‍ഥനയോടെ എഴുത്ത് തുടങ്ങിയതും. ലോക്ക്ഡൗണ്‍ അവസാനിച്ച് ജോലിക്ക് പോയിത്തുടങ്ങിയപ്പോഴും പരിശ്രമം തുടര്‍ന്നു. രാത്രിയും പുലര്‍ച്ചയും എഴുത്തിനായി സമയം കണ്ടെത്തി.
ഇടയ്ക്ക് വെല്ലുവിളികള്‍ വന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ ജോലിക്കിടെ പശ കണ്ണില്‍ വീണ് നീരും വേദനയും; മറ്റൊരു സമയത്ത് കാലില്‍ ആസിഡ് വീണ് പൊള്ളലേറ്റു. പരിശ്രമം അവസാനിപ്പിക്കാന്‍ ആരും ചിന്തിച്ചു പോകുന്ന സമയം. എാല്‍ ഈ പരിക്കുകള്‍ മൂലം ജോലിസ്ഥലത്തു നിന്നും അവധിയെടുക്കേണ്ടി വന്നപ്പോള്‍ ആ സമയവും എഴുത്തിനായി വിനിയോഗിക്കാന്‍ കഴിഞ്ഞു. പരിശുദ്ധ കന്യകാ മാതാവാണ് ദൗത്യം പൂര്‍ത്തിയാക്കാന്‍ തനിക്കൊപ്പം നിന്നത് എന്ന് പെറ്റ്സ പറയുന്നു. ഡാഡി പോള്‍സണ്‍ നല്കിയ ബൈബിള്‍ ചിത്രകഥകള്‍ കണ്ടാണ് പെറ്റ്സ വളര്‍ന്നത്. സമ്പൂര്‍ണ്ണ ബൈബിള്‍ പകര്ത്തിയെഴുതിയതിനാല് ഇന്നിപ്പോള്‍ ബൈബിളിലെ എല്ലാ സന്ദര്‍ഭങ്ങളും ചലച്ചിത്രത്തിലെന്നപോലെ മനസ്സില്‍ തെളിയുന്നു. 2021 ജനുവരി 26നാണ് ബൈബിള്‍ പകര്‍ത്തിയെഴുതി തുടങ്ങിയത്. വിശുദ്ധ ഗ്രന്ഥത്തിലെ പുസ്തകങ്ങളുടെ ക്രമം പാലിച്ചു തന്നെ എഴുതി.
2022 ആഗസ്റ്റ് പത്തിന് സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈപ്പടപതിപ്പ് പെറ്റ്സ പൂര്‍ത്തിയാക്കിയത് 5858 താളുകളിലായാണ്. 151 പേനകളിലെ മഷി ഉപയോഗിച്ചു. ഒരേപുറംചട്ടയില് തയ്യാറാക്കാന്‍ കഴിയാത്തതിനാല്‍ പഴയനിയമവും പുതിയനിയമവും വെവ്വേറെ ബൈന്‍ഡ് ചെയ്തു. പഴയ നിയമത്തിന്റെ കയ്യെഴുത്തുപ്രതിക്ക് 40 സെന്റീമീറ്റര്‍ ഉയരമുണ്ടായിരുന്നു. മഞ്ഞുമ്മല്‍ ലിറ്റില്‍ ഫ്ളവര്‍ പ്രസ്സിലായിരുന്നു ബൈന്‍ഡിങ്ങ്. പ്രസ് മാനേജര്‍ ഫാ. പോള്‍ നടുവിലതയ്യില് ഒ.സി.ഡി., വികാരിയായിരുന്ന ഫാ. ടൈറ്റസ് കാരിക്കശ്ശേരി ഒ.സി.ഡി, ബന്ധുക്കളായ ഫാ. സെഡ്രിക്ക്, പരേതനായ ഫാ. ഫ്രാന്‍സിസ് ഡിക്രൂസ് തുടങ്ങി നിരവധി വൈദികര്‍ അനുഗ്രഹവും പ്രോത്സാഹനവും നല്കി.
പ്രാര്‍ഥനയോടെ കുടുംബാംഗങ്ങളും മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ ഇടവകാംഗങ്ങളും ഒപ്പം നിന്നു. ദൈവം നല്കിയ കൃപ തുടര്‍ന്നും പരിശ്രമങ്ങള്‍ക്ക് ഇടയാക്കട്ടെ എന്ന് ബൈബിള്‍ കമ്മീഷന് ചെയര്മാന് ബിഷപ് ജെയിംസ് അനുഗ്രഹിച്ചിരുന്നു. നിലവില്‍ ഇംഗ്ലീഷ് ബൈബിള്‍ സ്വന്തം കൈപ്പടയില്‍ മാറ്റിയെഴുതാനുള്ള യത്നത്തിലാണ് പെറ്റ്സ.