ആലപ്പുഴ : ആലപ്പുഴ രൂപതയുടെ 73-ആം സ്ഥാപക ദിനാഘോഷം രൂപതാദ്ധ്യക്ഷൻ
ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വാടക്കൽ ദൈവജന മാതാ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നേവൽ ഓഫീസർ ഇൻ ചാർജ് വർഗീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.രൂപത ചാൻസലർ
ഫാ. ജൂഡ് കൊണ്ടപ്പശ്ശേരിയിൽ രൂപതാറിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ലിയോ പതിനാലാമൻ പാപ്പായെ കുറിച്ച് രതീഷ് ഭജനമഠം എഴുതിയ പുസ്തക പ്രകാശനവും, രൂപതയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കലും നടത്തി.
മോൺ. ജോയ് പുത്തൻവീട്ടിൽ, രൂപത ലിറ്റർജി കമ്മീഷൻ ഡയറക്ടർ. ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ,കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് പി. ജി. ജോൺ ബ്രിട്ടോ, KLCWA രൂപതാ പ്രസിഡന്റ് സോഫി രാജു, കെസിവൈഎം രൂപതാ പ്രസിഡന്റ് സൈറസ് തുടങ്ങിയവർ പ്രസംഗിച്ചു. വാടയ്ക്കൽ ദൈവജന മാതാ ഇടവക മതബോധന വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. ചടങ്ങിൽ കടൽ സുരക്ഷയെക്കുറിച്ച് നേവൽ ഉദ്യോഗസ്ഥരുടെ ക്ലാസ്സും ഉച്ചകഴിഞ്ഞ് ലിയോ തേർട്ടീന്ത് സ്കൂളിൽ കുട്ടികൾക്കായി നേവൽ മേഖലയിലെ കരി കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.