പുരാണം / ജെയിംസ് അഗസ്റ്റിന്
പതിനഞ്ചുലക്ഷത്തോളം ആളുകളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി സുബീന്ഗാര്ഗ് 2025സെപ്റ്റംബര്‍23നു ലോകത്തോടു വിടപറഞ്ഞു. മൈക്കിള്‍ജാക്സണ്‍ എന്നവിഖ്യാതഗായകനുശേഷം ഇത്രയധികം ആളുകള്‍ ഒന്നിച്ചുകൂടി ഒരുഗായകനു യാത്രയയപ്പു നല്കുന്ന ത്സംഗീതലോകം അത്ഭുതത്തോടെയാണ്നോക്കിക്കണ്ടത്. അസമിലെ ഗ്വാഹട്ടി എന്നനഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായദിനങ്ങള്‍. കടകളും ഓഫീസുകളും അടഞ്ഞുകിടന്നു. കൈകളില്പൂക്കളുമായി എത്തിയ ജനങ്ങളാല്‍ തെരുവുകള്നിറഞ്ഞു. ഇത്രയേറെ സ്നേഹംലഭിക്കാന് ആരായിരുന്നുസുബീന്ഗാര്ഗ്?
1972-ല്അസമില് ജനിച്ച സുബീന്റെ മുഴുവന്‍ പേര്സുബീന്ബൊര്താക്കൂര് എന്നായിരുന്നു. സുബിന്മേത്ത എന്നലോകപ്രശസ്ത സംഗീതജ്ഞനോടുള്ള സ്നേഹം കൊണ്ടാണ് വീട്ടുകാര്‍ സുബീന്‍ എന്ന പേര്നല്കിയത്. ബൊര്താക്കുര് എന്നത്കുടുംബത്തിന്റെ പേരും. എന്നാല്‍ സുബീന്‍ ഗായകനായി വളര്‍ന്നപ്പോള്‍ കുടുംബപ്പേരിനു പകരം തന്റെ ഗോത്രത്തിന്റെ പേരായ ഗാര്ഗ്കൂടെ ചേര്‍ക്കുകയായിരുന്നു. പാട്ടുകാരിയായ അമ്മ ഇലിബൊര്താക്കൂര്ആയിരുന്നു സംഗീതലോകത്തെ ആദ്യഗുരു.
മൂന്നുവയസ്സ്മുതല് തബലയുംപഠിച്ചുതുടങ്ങി.ഗുരുരമണി റായിയില്നിന്നുംഅസ്സമീസ്നാടോടിസംഗീതംപഠിച്ചു.സ്കൂളില്‍ പഠിക്കുന്ന നാളുകളില്‍ തന്നെസംഗീതസംവിധായകനായി അറിയപ്പെട്ടു. പത്തൊന്‍പതാംവയസ്സില്‍ ആദ്യഗാനസമാഹാരമായ ‘അനാമിക’പ്രകാശനംചെയ്തു. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആഹ്വാനംചെയ്യുന്ന സുബീന്റെ പാട്ടുകള്‍ അസ്സമീസ് യുവതഏറ്റെടുത്തു. വിഘടനവാദം, തീവ്രവാദം,പട്ടിണി എന്നിവയാല്‍ അസ്വസ്ഥമായ തലമുറയ്ക്ക്ആശ്വാസവും പ്രതീക്ഷയുമായി സുബീന്റെ പാട്ടുകള്മാറുകയായിരുന്നു. പ്രണയം, പ്രകൃതി, നീതി, പ്രത്യാശ, ആനുകാലികവിഷയങ്ങള്‍ എന്നിവയെല്ലാംസുബീന്റെ പാട്ടുകളില്നിറഞ്ഞു. അസംജീവിതത്തിന്റെ സ്പന്ദനങ്ങളില്‍ സുബീന്‍ നിറഞ്ഞുനിന്നു.രണ്ടായിരാമാണ്ടില്‍’തുമീമോര്മാതുമോര്’എന്നസിനിമയില്‍ അഭിനയിച്ചതിലൂടെ സുബീന്കൂടുതല് പ്രശസ്തനായി .അസമിന്റെ സാംസ്കാരികമുഖമായി സുബീന്‍ മാറുകയായിരുന്നു.നാല്പ്പതുഭാഷകളിലായി മുപ്പത്തിഎണ്ണായിരം പാട്ടുകള്‍ സുബീന്പാടിയിട്ടുണ്ട്.
2006-ല്‍ ഇറങ്ങിയ ‘ഗ്യാങ്സ്റ്റര്‍ എ ലവ് സ്റ്റോറി’ എന്ന ഹിന്ദി ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനത്തോടെ സുബീന്‍ ഗാര്‍ഗ് എന്ന ഗായകന് ഇന്ത്യ മുഴുവന്‍ പ്രശസ്തനായി. ഇന്ത്യന്‍ സിനിമയിലെ തിരക്കേറിയ ഗായകനായി മാറിയ സുബീന്‍ ലോകമെങ്ങും സംഗീതപരിപാടികളും നടത്തി.

2025ഏപ്രില്‍29 നു സുബീന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെകുറിച്ചു. ‘എന്റെആദ്യവേദിമുതല് ഈനിമിഷംവരെയുള്ള യാത്ര നിങ്ങളുടെ അതിരുകളില്ലാത്ത സ്നേഹവും പ്രാര്‍ത്ഥനയും പ്രോത്സാഹനവും മൂലമാണ്.ഞാന്‍ നിങ്ങള്ക്കുവേണ്ടിപാടി, നിങ്ങള്‍ക്കൊപ്പം ചിരിച്ചു,കരഞ്ഞു. ഞാനെഴുതിയ ഓരോവരികളും ഈണങ്ങളും നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്.അതെല്ലാം വന്നത് നിങ്ങള്‍ എനിക്കു തന്നസ്നേഹത്തില്നിന്നാണ്.അസം എനിക്ക്ജന്മദേശം മാത്രമല്ല.അതെനിക്ക്ആത്മാവാണ് .ഇവിടുത്തെ ജനങ്ങളാണ്ഈആത്മാവിന്റെസ്പന്ദനം.’
ഒരുസംഗീതപരിപാടിയില് പങ്കെടുക്കുമ്പോള്‍ സുബീന്‍ പറഞ്ഞു. എന്റെ അന്ത്യയാത്രയില്‍ ‘മായാബിനി’എന്നപാട്ടുപാടണം.സുബീന്റെആഗ്രഹപ്രകാരം ഈപാട്ട്ജനക്കൂട്ടം ഉറക്കെപാടിക്കൊണ്ടിരുന്നു. അന്ത്യയാത്രയില്‍ ജനത്തിരക്കുനിയന്ത്രിക്കാന് പോലീസിനും മറ്റുസേനകള്ക്കുംകഴിയാതെവന്നപ്പോള്സുബീന്റെ ഭാര്യ ഗരിമ പലതവണ മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
.’നിങ്ങളുടെ പ്രിയപ്പെട്ടവനെ സമാധാനമായിപോകാന് അനുവദിക്കണം’.
സുബീന്‍ ഓമനിച്ചുവളര്‍ത്തിയിരുന്ന നാലുനായ്ക്കളെ മൃതദേഹത്തിനടുത്തേക്ക് കൊണ്ടുവന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെല്ലാം പൊട്ടിക്കരഞ്ഞു.
ഇരുപതു വയസുള്ളപ്പോള്‍ സുബീന്‍ മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഗായികയായിരുന്ന അനിയത്തിയുമായി ഒരുമിച്ചു സംഗീതപരിപാടിക്കു പോകുന്ന യാത്രയ്ക്കിടെ വാഹനം നിര്‍ത്തിയപ്പോള്‍ സുബിന് മറ്റൊരു കാറില്‍ കയറി. അല്‍പ്പം മുന്നോട്ടു പോയിക്കഴിഞ്ഞപ്പോള്‍ അമിതവേഗത്തില്‍ വന്നൊരു ട്രക്ക് അനിയത്തി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയും പത്തൊന്‍പതുകാരിയായ ജോണ്ഗി ബൊര്താക്കൂര് തത്സമയം മരണപ്പെടുകയും ചെയ്തു.
2022-ല്‍ നടന്ന ഈ സംഭവം സുബീന്‍ എന്ന കലാകാരനെ മാനസികമായി തകര്‍ത്തു. ഏറെ നാളുകള്‍ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന സുബിന് സഹോദരിക്കായി ‘ശിശു’ (വാവ) എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കി. നഷ്ടത്തിന്റെയും സ്നേഹത്തിന്റെയും വരികളായിരുന്നു സുബീന്‍ എഴുതിയത്..
അനിയത്തിയെക്കുറിച്ചുള്ള ഓര്‍മകളുമായി സുബീന്‍ എഴുതിയ ഈ പാട്ടുകള്‍ ആര്‍ദ്രവും വിരഹവും പങ്കുവയ്ക്കുന്ന അസമീസ് നാടോടി ശൈലിയിലായിരുന്നു ചിട്ടപ്പെടുത്തിയത്.
അന്പത്തിരണ്ടാം വയസ്സില്‍ സുബീനും ലോകത്തോടു വിട പറഞ്ഞത് സിംഗപ്പൂരില്‍ സ്കൂബാ ഡൈവിങ്ങിനിടെ അപകടത്തില്‍പ്പെട്ടാണ്.
മരണത്തില്‍ സുബീന്റെ ആരാധകര്‍ സംശയങ്ങള്‍ ഉന്നയിച്ചതിനാല്‍ അസം ഗവണ്മെന്റ് അന്വേഷണം നടത്തുന്നുണ്ട്. ഭാരതരത്ന നേടിയ ഭൂപന്‍ ഹസാരികയ്ക്കു ശേഷം അസം ജനതയ്ക്ക് ലഭിച്ച ‘ഐക്കണ്‍’ ആയിരുന്നു സുബീന്‍.
സുബീന്‍ ഗാര്‍ഗ് എന്ന സംഗീതജ്ഞന് മരണമില്ല.
നീതിക്കും മാനവികതയ്ക്കും വേണ്ടി സുബീന്‍ എഴുതി സംഗീതം നല്കി ആലപിച്ച പാട്ടുകളിലൂടെ ഇവിടെത്തന്നെയുണ്ടാകും.