കൊച്ചി: വേൾഡ് ഹാർട്ട് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രിയും ലയൺസ് ക്ലബും ചേർന്ന് സെപ്റ്റംബർ 28-ാം തീയതി വാക്കാത്തോൺ സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷൻ മുതൽ സെന്റ് തെരേസ്സ് കോളേജ് വരെ നടന്ന വാക്കാത്തോണിൽ ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ, ലയൺസ് ക്ലബ് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ വാക്കത്തോണിൽ പങ്കാളികളായി.
കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. സിബി ടോം വാക്കാത്തോൺ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഹൃദ്രോഗത്തെ കുറിച്ച് ബോധവൽക്കരണം നല്കുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലൂർദ് ആശുപത്രി കൺസൾട്ടന്റ് കാർഡിയാക് അനസ്തേഷിയോളജിസ്റ്റ്ഡോ. ആനന്ദ് മാത്യു മാമ്മൻ ഹൃദയദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമാപന സമ്മേളനവും ബോധവൽക്കരണ ക്ലാസ്സും ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ വിമൽ ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് ആർ. പൈനാടത്ത്, ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ കെ. ബി. ഷൈൻ കുമാർ, മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ രജൻ നമ്പൂതിരി, ലയൺ വി. എസ്. ജയേഷ്, ലയൺ കെ. പി. പീറ്റർ,സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ, ഡോ. ആനന്ദ് മാത്യു മാമൻ എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി ഡോ. സുജിത് കുമാർ.എസ് ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധന ക്ലാസ് നടത്തി.