കൊച്ചി:ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഹെൽത്തി ഏജിങ് എന്ന വിഷയവുമായി ബന്ധിച്ച് ഫിസിയോതെറാപ്പി ദിനം ആഘോഷിച്ചു. പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ നിർവഹിച്ചു.
ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജോൺ. ടി. ജോൺ ഫിസിയോതെറാപ്പിയുടെ ആവശ്യകതയും പ്രത്യേകിച്ച് ഓർത്തോപീഡിക്സ് മേഖലയിലും, ന്യൂറോ സംബന്ധമായ വിവിധ രോഗാവസ്ഥകളിലൂടെ കടന്നു പോയവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ഫിസിയോതെറാപ്പി എത്മാത്രം പ്രധാനപെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലൂർദ് ആശുപത്രി ഡെപ്യൂട്ടി സൂപ്പറിന്റെൻഡന്റ് ഡോ.അനുഷ വർഗീസ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ശ്രീമതി. അനുപമ.ജി. നായർ എന്നിവർ സംസാരിച്ചു.സിസ്റ്റർ. മെറീന നന്ദി അർപ്പിച്ചു.തുടർന്ന് ഫിസിയോ തെറാപ്പി കൺസൾട്ടേഷൻ, ആശുപത്രി ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും രോഗികൾക്കും സൂംബ ഡാൻസ് എന്നിങ്ങനെ പരിപാടികൾ നടത്തി.
ഇൻ്റേൺഷിപ്പ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോർജ് സെക്വീര അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടർസ്, വിവിധ വിഭാഗം മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ സജീവമായി പങ്കെടുത്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഫാ. സോനു ആംബ്രോസ്, ഫാ. ആന്റണി റാഫേൽ കോമരംചാത്ത്
ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടർസ്, വിവിധ വിഭാഗം മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ സജീവമായി പങ്കെടുത്തു.