റോം : ആഗോള അഗസ്റ്റിനിൻ സഭയുടെ പ്രയർ ജനറലായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് ഫാരെൽ OSA തിരഞ്ഞെടുക്കപ്പെട്ടു. റോമിലെ അഗസ്റ്റീനിയൻ കുരിയയിൽ സെപ്റ്റംബർ 9 ന് നടന്ന നടന്ന ജനറൽ ചാപ്റ്ററിൽ വെച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
2013 മുതൽ അദ്ദേഹം അഗസ്റ്റിനിൻ സഭയുടെ വികാർ ജനറലായി സേവനം ചെയ്യുകയായിരുന്നു. 1963 ൽ പെൻസിൽവാനിയയിൽ ജനിച്ച അദ്ദേഹം 1990 ൽ അഗസ്റ്റിനിയൻ സഭയിൽ നിത്യവ്രത വാഗ്ദാനം നടത്തുകയും 1991 ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
ബാച്ലർ ഓഫ് ബിസിനസ്സ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ദൈവശാസ്ത്രത്തിൽ phd യും ഉണ്ട്. ലിയോ പാപ്പയും അഗസ്റ്റിനിൻ സഭയുടെ പ്രിയോർ ജനറൽ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്.