എറണാകുളം: ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്മായ ജീവകാരുണ്യ പ്രസ്ഥാനമായി 150 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 71-ാമത് ദേശീയ സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ എറണാകുളം കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ ചേരുന്നു.
ഭാരത കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലേയും പ്രസിഡണ്ടുമാര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ദേശീയ കൗണ്‍സില്‍ പ്രസിഡന്റ് ജൂഡ് മംഗള്‍രാജ് അധ്യക്ഷത വഹിക്കുന്ന യോഗം വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. കാലഘട്ടം ആവശ്യപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം ആസൂത്രണം ചെയ്യും.
സമ്മേളത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്മാന് മോണ്‍. ക്ലീറ്റസ് പറമ്പലോത്ത്, വരാപ്പുഴ അതിരൂപതാ പ്രസിഡണ്ട് റോക്കി രാജന്, ജനറല്‍ കണ്‍വീനര്‍ ആന്റണി കുറ്റിശ്ശേരി എന്നിവര്‍ അറിയിച്ചു

