കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീല കമ്മീഷന്റെയും ബിസിസി ഡയറക്ടറേറ്റിൻ്റേയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ പതിനെട്ടാ യിരത്തോളം (18,000) പേരാണ്സ്വന്തം കൈപ്പടയിൽപകർത്തിയെഴുതിയ വി. മർക്കോസിൻ്റെ സുവിശേഷം സമർപ്പിക്കാൻ ഒരുമിച്ചു ചേർന്നത്.
വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടന്ന സംഗമം വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.ബെസ്റ്റ് ഓഫ് ഇൻഡ്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും പുരസ്കാരം വരാപ്പുഴ അതിരൂപത ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഏറ്റുവാങ്ങി
16 അധ്യായങ്ങളുള്ള വി.മർക്കോസിൻ്റെ സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കി മനോഹരമായി ബൈൻഡ് ചെയ്താണ് വൈദികരും സന്യസ്തരും കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചരിത്രസംഗമത്തിൽ പങ്കെടുത്തത്.
എൽകെജി ക്ലാസിലെ കുട്ടികൾ മുതൽ വന്ദ്യ വയോധികർ വരെ സുവിശേഷം പകർത്തിയെഴുതുന്നതിന് മുന്നിട്ടിറങ്ങി. മലയാളം കൂടാതെ തമിഴ്, ഇംഗ്ലീഷ്, കന്നട, ഒഡീസ, ലാറ്റിൻ,ഹിന്ദി, ജർമൻ, ഹീബ്രു, ഭാഷകളിലും സുവിശേഷം പകർത്തിയെഴുതിയിട്ടുണ്ട്. കേരള കത്തോലിക്ക സഭയുടെ അജപാലന ചരിത്രത്തിൽത്തന്നെ അപൂർവ്വമായ ഒരു സംഗമമാണ് ഇതെന്ന് ഭാരവാഹികൾ അറിയിച്ചു.
വരാപ്പുഴ അതിരൂപതവികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ വരാപ്പുഴ അതിരൂപത മിനിസ്ട്രി ജനറൽ കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി,വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന കമ്മീഷൻ ഡയറക്ടർ ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ,
വരാപ്പുഴ അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ,കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു അറക്കത്തറ, കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത്, ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ ആശംസകൾ നേർ ന്ന് സംസാരിച്ചു.
കഴിഞ്ഞ വർഷം വരാപ്പുഴ അതിരൂപത യിലെ നാലായിരത്തിലേറെ പേരാണ് വി. ലൂക്കായുടെ സുവിശേഷം സ്വന്തമായി പകർത്തിയെഴുതിയത്.