കൊച്ചി : കത്തോലിക്ക തിരുസഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025 വർഷത്തിൽ സെപ്റ്റംബർ 4-ാം തീയതി എറണാകുളം സെൻ്റ്. ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വരാപ്പുഴ അതിരൂപത എറണാകുളം കമ്മീസിയം ലീജിയൻ പതാകയുടെ കീഴിൽ രണ്ടായിരത്തിലധികം മരിയ സൈനീകർ ലീജിയൻ കോൺഗ്രസിൽ പങ്ക് ചേർന്നു.
വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞി മറ്റത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ ദിവ്യബലിയോടെ ആരംഭിച്ച ലീജിയൻ കോൺഗ്രസിൽ മോൺ ക്ലീറ്റസ് പറമ്പിലോത്ത്, ഫാ. മാർട്ടിൻ തൈ പറമ്പിൽ, ഫാ.യേശുദാസ് പഴമ്പിള്ളി, ഫാ. ഡെസ് ലിൻ എസ്. ജെ. എന്നിവർ സഹകാർമ്മികരായിരുന്നു.
എറണാകുളം കമ്മീസയം ആധ്യാത്മിക നിയന്താവ് മോൺ. ക്ലീറ്റസ് പറമ്പിലോത്ത് തിരിതെളിച്ച് ലീജിയൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു. “ലീജിയൻ ലക്ഷ്യവും മാർഗ്ഗങ്ങളും ” , ” എല്ലാ മനുഷ്യരോടും സമ്പർക്കം പാലിക്കുവാൻ പുതിയ പ്രവർത്തനങ്ങളും മാർഗ്ഗങ്ങളും ” എന്നിങ്ങനെ രണ്ട് വിഷയത്തത്തെ ആസ്പദമാക്കി കേരള സെനാത്തൂസ് പ്രസിഡൻ്റ് ബ്രദർ തോമസ് മേനച്ചേരിൽ, വിജയപുരം കമ്മീസിയം സെക്രട്ടറി സിസ്റ്റർ എലിസബത്ത് , കൊച്ചി കമ്മീസിയം സെക്രട്ടറി സിസ്റ്റർ ഫിൽമ ജോയി എന്നിവർ ക്ലാസുകൾ നയിച്ചു .
തുടർന്ന് സെൻ്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിലേക്ക് ജപമാല പ്രദിക്ഷണം നടത്തി. ഫാ.സ്റ്റാൻലി മാതിരപ്പിള്ളി അനുഗ്രഹ പ്രഭാഷണം നൽകി ആരാധന നയിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തി പറമ്പിൽ സമാപന സന്ദേശവും ആശീർവാദവും നൽകി. വരാപ്പുഴ അതിരൂപത എറണാകുളം കമ്മീസിയം പ്രസിഡൻ്റ് വി ഗാസ്പർ ലീജിയൻ കോൺഗ്രസിൻ്റെ നടത്തിപ്പിന് നേതൃത്വം നൽകി.