നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ചർച്ച് മീഡിയ മിനിസ്ട്രി 31.08.25 ഞായറാഴ്ച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് നടത്തി.
ഇടവക വികാരി ഫാ. രാജേഷ് ട കുറിച്ചിയിൽ പ്രാർത്ഥനയോടെ ഉത്ഘാടനം ചെയ്തു. 3 വിഭാഗങ്ങളായി തിരിച്ച് നടത്തിയ ബൈബിൾ ക്വിസ് വിജയികൾക്ക് ഒന്നാം സ്ഥാനം1000/- രൂപ മെമ്മോന്റോ, രണ്ടാം സ്ഥാനം 750/- രൂപ മെമ്മോന്റോ, മൂന്നാം സ്ഥാനം 500/- രൂപ മെമ്മോന്റോ നല്കുന്നതാണ്.
ഇടവക ബിസിസി കോഡിനേറ്റർ പി.ജെ.ജപ രാജ്, മീഡിയ സെക്ക്രട്ടറി എ.ആർ. ജോസ്, മതബോധന HM പി. അനീഷ്, മീഡിയ അംഗം ഡോ. ഡെയ്സിൻ എന്നിവർ നേതൃത്യം നല്കി.