ആഗസ്റ്റ് 27, വത്തിക്കാൻ: ലിയോ പാപ്പായുടെ പൊന്തിഫിക്കറ്റിന്റെ ആദ്യ മാസങ്ങളിലെ പ്രഭാഷണങ്ങളുടെ സമാഹാരം, പാപ്പാ ഒപ്പിട്ട “Let There Be Peace! Words to the Church and the World” എന്ന പേരിൽ പ്രസിദ്ധീകരിക്കും.
വത്തിക്കാൻ പബ്ലിഷിംഗ് ഹൗസിന്റെ നിന്നുള്ള വിവരം അനുസരിച്ചു, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന 160 പേജുള്ള ഈ പുസ്തകം “ഒരു വിലപ്പെട്ട സമ്മാനമാണ്: ഇതിൽ ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രഭാഷണങ്ങൾ ക്രോഡീകരിച്ചിരിക്കുന്നു. അതിലൂടെ നമുക്ക് പാപ്പായെ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിലൂടെ നന്നായി മനസ്സിലാക്കാൻ കഴിയും.”
മെയ് 8 ന് വിശുദ്ധ പത്രോസിന്റെ പിൻഗാമിയുടെ തിരഞ്ഞെടുപ്പിന്റെ നിമിഷം മുതൽ തന്നെ പരിശുദ്ധ പിതാവ് സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നത് പുസ്തകത്തിന്റെ തലക്കെട്ടു അടിവരയിടുന്നു:
“നിങ്ങൾക്കെല്ലാവർക്കും സമാധാനം! പ്രിയ സഹോദരീസഹോദരന്മാരേ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി ജീവൻ സമർപ്പിച്ച നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആദ്യം പറഞ്ഞ വാക്കുകളാണിത്. നിങ്ങളുടെ ഹൃദയങ്ങളിലും, നിങ്ങളുടെ കുടുംബങ്ങളിലും, എല്ലാ ആളുകളിലും, അവർ എവിടെയായിരുന്നാലും, എല്ലാ ജനതയിലും, ലോകമെമ്പാടും, സമാധാനത്തിന്റെ ഈ ആശംസ പ്രതിധ്വനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം! അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനമാണ്. നിരായുധവും, വിനയാന്വിതവും സ്ഥിരോത്സാഹവുമുള്ള ഒരു സമാധാനം. നമ്മെയെല്ലാം നിരുപാധികം സ്നേഹിക്കുന്ന പിതാവായ ദൈവത്തിൽ നിന്ന് വരുന്ന സമാധാനം.”
വത്തിക്കാൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ പ്രഭാഷണങ്ങളിൽ വേറിട്ടുനിൽക്കുന്ന ആശയങ്ങളിൽ “ദൈവത്തിന്റെ പ്രഥമത്വം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനായുള്ള അന്വേഷണം” എന്നിവ ഉൾപ്പെടുന്നു.
“സഭയിൽ അധികാര ശുശ്രൂഷ നടത്തുന്ന ഏതൊരാൾക്കും ഒരു മാറ്റാനാവാത്ത പ്രതിബദ്ധതയുടെ അടിസ്ഥാന പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞിട്ടുണ്ട്: ക്രിസ്തു നിലനിൽക്കുന്നതിനായി അപ്രത്യക്ഷമാകുക, അവൻ അറിയപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നതിനായി ചെറുതാകുക. ”
പുസ്തകത്തിന്റെ ആദ്യ പേജുകളിൽ ശ്രദ്ധേയമായത് “ഒരു ഏകീകൃത സഭ, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടയാളം, അത് അനുരഞ്ജന ലോകത്തിന് പുളിപ്പുള്ളതായി മാറിയേക്കാം” എന്നതിനായി പരിശ്രമിക്കാനുള്ള പാപ്പയുടെ ആഹ്വാനങ്ങളാണ്.