നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി കുളത്തൂർ യൂണിറ്റിൻ്റെ രണ്ടാം വാർഷികവും സ്വയം സഹായ സംഘ സംഗമവും സംഘടിപ്പിച്ചു. ലഹരിക്കെതിരെ പ്രവർത്തിക്കുക എന്ന സന്ദേശം നൽകി കുളത്തൂർ ബസ്സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച സ്വയംസഹായ സംഘാംഗങ്ങളുടെ റാലി യൂണിറ്റ് പ്രസിഡൻ്റ് ഫാ. അനിൽകുമാർ എസ്.എം. ഉത്ഘാടനം ചെയ്തു.
സെൻ്റ് ജോസഫ് ദൈവാലയ പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡൻ്റ് ഫാ. അനിൽകുമാർ എസ്.എം. അധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു. നിഡ്സ് മേഖല കോ- ഓഡിനേറ്റർ ജോയി സി., കുളത്തൂർ ഇടവക സഹവികാരി ഫാ. രജിൻ ഡി. അൽഫോൺസ്, കുളത്തൂർ കൃഷി ഓഫീസർ സുബജിത്, വെൺകുളം വാർഡ് മെമ്പർ അരുൺ, സിസ്റ്റർ ലിലിയാൻ മേരി, മേഖല ആനിമേറ്റർ ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ വി., യൂണിറ്റ് ജോ.സെക്രട്ടറി
വിൽസൻ, എക്സിക്യുട്ടീവ് അംഗം ആൽബിൻരാജ് എന്നിവർ സംസാരിച്ചു.
ഗ്രാമോത്സവത്തിൽ പങ്കെടുത്ത സ്വയം സഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ്, യൂണിറ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നഎല്ലാ സ്വയം സഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ്, SSLC ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവ്, സ്വയം സഹായ സംഘങ്ങൾക്ക് വായ്പ, ക്രഡിറ്റ് യൂണിയൻ അംഗങ്ങൾക്ക് വായ്പാ, മികച്ച കർഷകരെ ആദരിക്കൽ, ലോകാരോഗ്യ ദിന ഉപന്യാസ മത്സര വിജയികൾ, രോഗീ സഹായ വിതരണം, റാലിയിൽ പങ്കെടുത്ത് വിജയിച്ച സ്വയംസഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം എന്നിവ സംഘടിപ്പിച്ചു.