തിരുവനന്തപുരം: ലോകത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ മലയാള നടന്മാരായ മോഹൻലാലും മമ്മൂട്ടിയും ആദ്യ പത്തിൽ ഇടം നേടി. ലോകത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് ഐ എം ബി ഡി ആണ് തയ്യാറാക്കിയിരിക്കുന്നത്.
ലിസ്റ്റിൽ ഒന്നാമത് ചാർളി ചാപ്ലിൻ ആണ്. മർലിൻ മണ്രോയും, ജാക്ക് നിക്കോത്സണും, ഡാനിയേൽ ഡെ ലെവീസും, മേറിൽ സ്ട്രീപ്, ടോം ഹാങ്ക്സ് എന്നിവർ മാത്രമാണ് മലയാളി താരങ്ങൾക്ക് മുന്നിൽ ഉള്ളത്. മറ്റു ഇന്ത്യൻ നടന്മാരിൽ കമലഹാസൻ മാത്രം ആണ് 15 ആം സ്ഥാനത്തെങ്കിലും ഉള്ളത്.
മോഹൻലാലിൻറെ പഴയ സിനിമകളിലെ പ്രകടനവും ലഭിച്ചിട്ടുള്ള ദേശീയ പുരസ്കാരങ്ങളും ബഹുമതികളും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കേണൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ എന്നും എടുത്തു പറയുന്നു. അടുത്ത നാളുകളായി മോശം കഥാപാത്ര തിരഞ്ഞെടുപ്പും പ്രകടനവും സൂചിപ്പിക്കുന്നുമുണ്ട്.
മമ്മൂട്ടി ലിസ്റ്റിൽ ഏട്ടാമതാണെങ്കിലും മോഹൻലാലിനൊപ്പം ചേർക്കാൻ നിർവ്വാഹം ഇല്ലാത്തത് കൊണ്ട് മാത്രം ആണ് മോഹൻലാലിന് തൊട്ട് താഴെ ഉള്ള ലിസ്റ്റിൽ കൊടുത്തിരിക്കുന്നത് എന്ന് എടുത്തു പറയുന്നു. മമ്മൂട്ടിക്ക് ലഭിച്ച 3 ദേശീയ അവാർഡുകളും പത്മശ്രീ പുരസ്കാരവും ഡോക്ടറേറ്റ് അംഗീകാരങ്ങളും എടുത്തു പറയുന്നു. 2020 മുതൽ ഏറ്റവും മികച്ച കഥാപാത്ര തിരഞ്ഞെടുപ്പിനെയും അഭിനയ മികവും പ്രത്യേകം പ്രശംസിക്കുന്നു.
റോബർട്ട് ഡി നോരെയും, ആന്റണി ഹോപ്കിൻസും ആണ് ആദ്യ പത്തിലെ ബാക്കി രണ്ടു പേർ. ആദ്യ പത്തിലെ മറ്റു താരങ്ങൾ എല്ലാം ഓസ്കാർ അവാർഡ് ജേതാക്കളോ നോമിനേറ്റ് ചെയ്യപ്പെട്ടവരോ ആണെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ഓസ്കാർ അവാർഡിൽ നോമിനേറ്റ് പോലും ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.