കൊച്ചി : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മട്ടാഞ്ചേരിയിലെ കൂനൻ കുരിശ് പള്ളിയിൽ തിരുനാളിന് ഒരുക്കാനായി നടത്തപെടുന്ന കൂനൻ കുരിശ് ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു.
കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് ഉത്ഘടന കർമ്മം നിർവഹിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപെടുന്ന കൺവെൻഷന് മോൺ. സെബാസ്ററ്യൻ പൂവത്തിങ്കൽ നേത്യത്വം നൽകും. കൺവെൻഷൻ ഞായറാഴ്ച സമാപിക്കും.
ഇടവക വികാരി മോൺ. ആന്റണി തച്ചാറ, സഹ വികാരിമാരായ. ഫാ. സജു ആന്റണി, ഫാ. ഷാർവിൻ സേവ്യർ തുടങ്ങിയവർ സമീപം.