നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു.
കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു.
നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ക്ലീറ്റസ്, വത്സല ബാബു, അൽഫോൻസ ആൻ്റിൽസ്, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീന കുമാരി, പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ എന്നിവർ സംസാരിച്ചു. CBR ആനിമേറ്റർ ജയരാജ്, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.