ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീം നായകന് സൂര്യകുമാര്‍ യാദവ് ചീഫ് സെലക്ടർ അജിത് ആഗർക്കർ എന്നിവർ ചേർന്ന് മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഏഷ്യാ കപ്പ് സെപ്റ്റംബർ 9-ന് യു.എ.ഇയിലാണ് ആരംഭം കുറിക്കുക. സൂര്യകുമാർ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, കൂടാതെ ജസ്പ്രീത് ബുംമ്ര, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഖ്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിംഗ് എന്നിവരാണുള്ളത്.