കൊച്ചി : ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ ഓഗസ്റ്റ് 20, 21 തീയതികളിലായി നടത്തപ്പെടുന്നു.
കെആർഎൽസിബിസി യുവജന കമ്മീഷനാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നും യുവജന പ്രേഷിതരംഗത്ത് നേതൃത്വം നൽകുന്ന വൈദികരും യുവജന അഡ്വൈസർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മതസ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഭാരതത്തിലെ യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന വൈദികരുടെയും ദേശീയതലത്തിലുള്ള നേതാക്കളുടെയും യോഗം ഏറെ പ്രാധാന്യമർഹിക്കുന്നു.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ, നാഷണൽ യൂത്ത് കമ്മീഷൻ ചെയർമാൻ ഡോ . ഇഗ്നേഷ്യസ് ഡിസൂസ, വൈസ് ചെയർമാൻമാരായ ഡോ ജയറാവു പോളിമെറ, ഡോ. ക്രിസ്തു ദാസ് ആർ., കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, നാഷണൽ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ, കെആർഎൽസിബിസി യുവജനകമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആന്റണി ഒ.എസ്.ജെ എന്നിവർ പങ്കെടുക്കും.