കൊച്ചി : സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖവും മനസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ 25 ഉം വായിച്ചു പ്രചരിപ്പിക്കും.
രാജ്യത്തിൻറെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിന ആഘോഷം നടക്കുന്ന ഓഗസ്റ്റ് 15ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഇഷ്ടമുള്ള മതം ഏറ്റുപറയാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഉറപ്പുനൽകുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ 25 വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പരിപാടികൾ സംഘടിപ്പിക്കും. കെ ആർ എൽ സി സി യുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ലത്തീൻ ഇടവകകളിലും സംഘടിപ്പിക്കുന്നു.
ഈ പരിപാടിയിൽ ലത്തീൻ സഭയിലെ എല്ലാ സംഘടനകളെയും വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ പ്രചരിപ്പിക്കാൻ കെ ആർ എൽ സി സി ആഹ്വാനം ചെയ്യുന്നു.