വത്തിക്കാൻ : തായ്ലൻറ്-കംബോഡിയ അതിർത്തി സംഘർഷം മൂലം പാർപ്പിടരഹിതരായിത്തീർന്നവരുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് അപ്പൊസ്തോലിക്ക് നുൺഷ്യൊ ആർച്ചുബിഷപ്പ് പീറ്റർ ബ്രയൻ വ്വെൽസ്.
ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിസംബന്ധിയായ ഒരു ധാരണയിലെത്തിയിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഫീദെസ് പ്രേഷിതവാർത്താ ഏജൻസിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴുണ്ടായിരിക്കുന്ന ഉടമ്പടി അനുരഞ്ജനത്തിലേക്കും സുസ്ഥിരവും നീണ്ടുനില്കുന്നതുമായ സമാധാനത്തിലേക്കും നയിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പ്രത്യാശ പ്രകടിപ്പിച്ചു. തായ്ലൻറും കംബോഡിയയും ഇപ്പോൾ നടത്തുന്ന യത്നം ഭാവിയിൽ തുടരുകയും അങ്ങനെ ഇക്കഴിഞ്ഞ ആഴച്ചകളിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നാല്പതിലേറെപ്പേരുടെ ജീവനെടുത്ത സംഘർഷങ്ങൾക്കറുതിവന്ന പശ്ചാത്തലത്തിൽ ഈ പോരട്ടംമൂലം ദുരിതം അനുഭവിക്കുന്നവരും വീടുകൾവിട്ടുപോകേണ്ടിവന്നവരുമായ പതിനായിരങ്ങളുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പറഞ്ഞു. കുടിയിറങ്ങേണ്ടിവന്നവരുടെ സംഖ്യ 2 ലക്ഷത്തി 60000-ത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത് .