ഷൈൻ നിഗം നായകനായി നവാഗതനായ വീര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹാൽ’ സെപ്റ്റംബർ 12-ന് തിയറ്ററുകളിൽ റിലീസാകും. ചിത്രത്തിൻ്റെ ആകർഷകമായ റിലീസിങ് പോസ്റ്റർ അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഷൈൻ നിഗത്തിൻ്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമായ ‘ഹാൽ’, മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഒരു സമ്പൂർണ എൻ്റർടെയ്നർ ആയിരിക്കും ‘ഹാൽ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.
ജെവിജെ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയാണ് ‘ഹാലിൻ്റെ’ രചന നിർവഹിച്ചിരിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥയെഴുതുന്ന സിനിമയാണിത്.