വത്തിക്കാൻ: വത്തിക്കാൻ നയതന്ത്ര വിഭാഗത്തിലേക്കുള്ള പരിശീലനത്തിനായിപുനലൂർ രൂപതയിലെ റവ.ഫാദർ ലിബിൻ സി . ജെയിംസിനെ തിരഞ്ഞെടുത്തു. പുനലൂർ രൂപതയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്യുവാനായി ഒരു വൈദികന് അവസരം കിട്ടുന്നത്.
പുനലൂർ രൂപതയിലെ പുലിമേൽ സെന്റ് സെബാസ്റ്റ്യൻ ഇടവക അംഗം ആയ ഫാ ലിബിൻ ദൈവശാസ്ത്ര പഠനം റോമിലാണ് പൂർത്തീകരിച്ചത്. ദൈവശാസ്ത്ര പഠനത്തിന് ശേഷം കാണാൻ ലോയിൽ ലൈസന്സിയേറ്റ് എടുക്കുകയും ചെയ്തു. വൈദീക പട്ടം സ്വീകരിച്ച ശേഷം രൂപതയിലെ ഏതാനും ഇടവകകളിൽ സേവനം ചെയ്ത ശേഷം രണ്ടു വർഷത്തോളം റോമിൽ ആയിരുന്നു. രൂപതയുടെ പേരിൽ അച്ഛന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.