ചെറുവണ്ണൂർ: യുവജനങ്ങളുടെ നേതൃത്വത്തിൽ ആരംഭം കുറിക്കുന്ന വി ഫോർ കാലിക്കറ്റ് എന്ന ടാസ്ക് ഫോഴ്സ് കോഴിക്കോട് അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ മുഖമായി മാറുമെന്ന് എം കെ രാഘവൻ എം പി . ‘പാത്ത് ഫൈൻഡേഴ്സ് ‘
എന്ന പേരിൽ ചെറുവണ്ണൂർ തിരുഹൃദയ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ യുവജന സംഗമത്തിൽ പുതുതായി രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിൻ്റെ ആദ്യ ജേഴ്സി നൽകിക്കൊണ്ട് കോഴിക്കോട് ലോകസഭ അംഗം, എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു .
യോഗത്തിൽ ഇടവക സി.എൽ.സി. പ്രസിഡണ്ട് നിക്സൺ അലോഷ്യസ് അധ്യക്ഷത വഹിച്ചു. രൂപത യൂത്ത് ഡയറക്ടർ ഫാ. ടോണി ഗ്രേഷ്യസ്, ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാ. ജേർലിൻ, രൂപത യൂത്ത് ആനിമേറ്റർ സിസ്റ്റർ വിൻസി സി.എൽ.സി. ആനിമേറ്റർ സിസ്റ്റർ മേബിൾ, പാരിഷ് കൗൺസിൽ സെക്രട്ടറി ബൈജു തോമസ്, ലിറ്റിൽ ഫ്ലവർ സ്കൂൾ എച്ച്.എം. ലിജോ ഹെൻട്രി, പൗരസമിതി പ്രസിഡണ്ട് ഉദയ കുമാർ, യങ്സ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് കുമാർ, രൂപത യുവജന കോഡിനേറ്റർ എബി പോൾ, കെ.എൽ.സി.എ. പ്രതിനിധി ജോളി ജെറോം, ഇടവക യൂത്ത് ആനിമേറ്റർ സിസ്റ്റർ ജോസ്നാ മരിയ, കോഡിനേറ്റർ ജറിൻ യേശുദാസ്, കൺവീനർ ജോസി കാതറിൻ, സെക്രട്ടറി അലൻ രെജി, എന്നിവർ സംസാരിച്ചു. യുവജന സെമിനാർ ഫാദർ ലൈജു ഓ.സി.ഡി. നയിച്ചു.