കൊച്ചി: കല ബൗദ്ധിക മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ ലൂർദ് കോളജ് ഓഫ് നഴ്സിംഗ് ഈ വർഷത്തെ സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ (SNA) പി എസ് മിഷൻ സ്കൂൾ ഓഫ് നഴ്സിങ്ങിൽ വെച്ച് നടന്ന “കലം 2025″എഡ്യൂക്കേഷണൽ വിഭാഗം മത്സരങ്ങളിലും സി -മേറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ വെച്ച് നടന്ന “അഗം 2025 കലാ മേള യിലും ഓവറോൾ ചാമ്പ്യന്മാരായി.
ക്വിസ്,ഹെൽത്ത് പ്ലേ, സയൻ്റിഫിക് പേപ്പർ പ്രസൻ്റേഷൻ, പോസ്റ്റർ തുടങ്ങിയ ബൗദ്ധിക മത്സരങ്ങളിലും, മാർഗംകളി, സംഘഗാനം, സംഘനൃത്തം,നാടോടിനൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ കലാമത്സരങ്ങളിലും വിജയികളായാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.