കോഴിക്കോട്: ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന സംഭവമായിട്ടുമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെ കാണുന്നത്. അവർക്കു നേരെ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്.
ജാമ്യ അപേക്ഷ തള്ളപ്പെട്ട ഈ സാഹചര്യത്തിൽ അവരെ വിട്ടയക്കുവാനും കേസ് പിൻവലിക്കുവാനും സത്യര നടപടികൾ ഉണ്ടാകണമെന്ന് അറിയിച്ചുകൊണ്ട് കോഴിക്കോട് അതിരൂപതയിലെ വിവിധ സംഘടനകളും ഇടവകകളും ഈ സംഭവത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നു.
ജൂലൈ 30 ബുധനാഴ്ച അറസ്റ്റിലായ രണ്ട് സിസ്റ്റേഴ്സിന് വേണ്ടി പ്രേത്യേകം പ്രാർത്ഥന നടത്തണമെന്നും അതിരൂപതയിലെ സംഘടനകൾ ഈ അതിക്രമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കണമെന്നും അറിയിക്കുന്നു