പാരിസ്: പാരിസ്സിലെ പ്രശസ്തമായ മേരി മഗ്ദലിൻ ദേവാലയത്തിൽ ജൂലൈ 26 ന് വൈകുന്നേരത്തെ കുർബാന അർപ്പണം തടസ്സപ്പെടുത്തി. പരിശുദ്ധ കുർബാന മധ്യേ മുദ്രാവാക്യം വിളികളുമായി വന്ന ഒരു കൂട്ടം പാലസ്തീൻ അനുഭാവികൾ ദേവാലയത്തിലേക്ക് കയറി. ഗാസയിൽ നടക്കുന്ന അക്രമങ്ങൾക്ക് നേരെ ദേവാലയ അധികൃതരും വിശ്വാസികളും നിഷ്ക്രിയരായി നിൽക്കുന്നു എന്നാരോപിച്ചു കൊണ്ടാണ് അവർ പ്രതിക്ഷേധിച്ചത്.
ദൃക്സാക്ഷികളുടെ വിവരണത്തിൽ ഒരു കൂട്ടം പാലസ്തീൻ അനുഭാവികൾ ദേവാലയത്തിലേക്ക് കയറി കുർബാന മധ്യേ പാലസ്തീൻ അനുഭാവ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്ലക്കാർഡുകൾ ഉയർത്തി പരിശുദ്ധ കുർബാന തടസ്സപ്പെടുത്തി. ഗാസ പലസ്തീൻ എന്നിങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു.
കുർബാനയിൽ പങ്കെടുത്തിരുന്ന വിശ്വാസികളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അക്രമികളെ തടയാൻ ശ്രമിക്കുകയും ദേവാലയത്തിൽ നിന്ന് പുറത്താക്കുകയും പിന്നീട് കൂടുതൽ പോലീസ് എത്തിച്ചേർന്നു സ്ഥലത്ത് സമാധാനം സ്ഥാപിക്കാനും ശ്രമിച്ചു.
അക്രമികൾ പിന്നീട് നടത്തിയ പ്രതികരണത്തിൽ പാരീസിലെ മുഴുവൻ ദേവാലയങ്ങളിലും ഇതുപോലെ പ്രതിഷേധം നടത്താൻ പദ്ധതി ഉണ്ടെന്നും അറിയിച്ചു. ദേവാലയ വികാരി ഫാ പാട്രിക്ക് ചാവൂ ഏറ്റവും വലിയ മതനിന്ദ ആണ് നടന്നിരിക്കുന്നത് എന്ന് പ്രതികരിച്ചു. മുൻകൂട്ടി തീരുമാനിച്ച അതിക്രമം ആണിതെന്നും വികാരി അറിയിച്ചു.
അക്രമകാരികളിൽ ഒരാളോട് താൻ ഇതു പരിശുദ്ധ കുർബാന ആണ് ദൈവ നിന്ദ ആണെന്ന് പറഞ്ഞപ്പോൾ, ഗാസയിൽ നടക്കുന്നത് ആണ് ഇതിനെക്കാളും വലിയ ദൈവ നിന്ദ എന്നായിരുന്നു അയാളുടെ പ്രതികരണം എന്നും, മനഃപൂർവ്വം പരിശുദ്ധ കുർബാനയെ അവഹേളിക്കാൻ ചെയ്തത് തന്നെ ആണെന്നും ഫാ പാട്രിക്ക് അറിയിച്ചു.