കണ്ണൂർ: ഇന്ത്യാരാജ്യത്തിന്റെ മതേതരത്വത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു . കേരള മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടുവെന്നും ഇടപെടലകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു
മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല.
ന്യൂനപക്ഷ പീഡനങ്ങൾ മതേതരത്വത്തിന് എതിരാണെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചു.കാസ പോലുള്ള സംഘടനകൾ പുനപ്പരിശോധന നടത്തുമെന്ന് കരുതുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.