ചെന്നൈ : വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ ജീവിത കഥ പറയുന്ന ‘ഫേസ് ഓഫ് ദി ഫേസ്ലെസ്’ തമിഴിൽ മൊഴി മാറ്റം ചെയ്തു പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനം പൂണ്ടി മാതാ ബസ്സലിക്കയിൽ വെച്ച് നടന്നു.
തമിഴ്നാട് ബിഷപ്പ് കൗൺസിൽ യോഗത്തോട് അനുബന്ധിച്ചു ആണ് പ്രദർശനം സംഘടിപ്പിച്ചത്. തമിഴ്നാട് ബിഷപ്പ് കൗൺസിൽ പ്രസിഡന്റ് ബിഷപ്പ് അന്തോണി സാമിയും കൌൺസിൽ അംഗങ്ങളും ചേർന്ന് ചിത്രത്തിന്റെ പതിപ്പ് ഇറക്കി.
1995 രക്തസാക്ഷി ആയ സി. റാണി മരിയായുടെ ജീവിത കഥ ആസ്പതമാക്കി നിർമ്മിച്ച ഈ സിനിമ ഡോ. ഷെയ്സൻ ഔസെപ്പ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം ഹിന്ദി സ്പാനിഷ് പതിപ്പുകൾ ജനപ്രിയമായിരുന്നു. റാണി മരിയയായി വിൻസി അലോഷ്യസ് ആണ് വേഷം ഇട്ടിരിക്കുന്നത്. മുംബൈയിൽ ട്രൈലൈറ്റ് ബാനറിൽ സാന്ദ്ര ഡിസൂസ ആണ് നിർമ്മാണം നടത്തിയിരിക്കുന്നത്.