വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഇടവകകളിലെ കേന്ദ്ര നിർവാഹക സമിതി യുവജന കൊഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു. 2023- 2025 കാലയളവിൽ കൊഡിനേറ്റർമാരായിരിന്നവരും
2025 -2027 കലഘട്ടത്തിലേക്ക് തിരിഞ്ഞെടുക്കപെട്ടവരും സംഗമത്തിൽ പങ്കെടുത്തു വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു . വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
വരാപ്പുഴ അതിരൂപത ബി സി സി ഡയറക്ടർ ഫാ. യേശുദാസ് പഴംമ്പിള്ളി കെ സി വൈ എം അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്ക് സി എൽ സി അതിരൂപത പ്രസിഡൻ്റ് അലൻ ടൈറ്റസ് അതിരൂപത ജീസസ് യൂത്ത് അംഗം റോജൻ ,അതിരൂപത യുവജന കമ്മീഷൻ (ജോ) സെക്രട്ടറി സിബിൻ യേശുദാസൻ എന്നിവർ യോഗത്തൽ സംസാരിച്ചു .
2025-27 അതിരൂപത യുവജന കോഡിനേറ്റർമാരായി വിനോജ് ( മാനാട്ടുപറമ്പ്) അലീന ജോർജ് (കത്തീഡ്രൽ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു .അതിരൂപതയിൽ 2023- 2025 കാലഘട്ടത്തിൽ ഇടവക കേന്ദ്രനിർവാഹക സമിതി യുവജന കോഡിനേറ്റർമാരായി ശുശ്രൂഷ ചെയ്ത യുവജനങ്ങൾക്ക് മെമൻ്റൊ നൽകി ആദിരിച്ചു .
കെ സി വൈ എം ,സി എൽ സി, ജീസസ് യൂത്ത് ,അതിരൂപത ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.